ADVERTISEMENT

മഴക്കാലത്ത് കൂടുതലായി ഉണ്ടാവുന്ന സാംക്രമികരോഗങ്ങളില്‍ വിവിധ പകര്‍ച്ചപ്പനികളൊയ ഡെങ്കൂഫീവര്‍, മലേറിയ, എലിപ്പനി തുടങ്ങിയവയാണ് പലപ്പോഴും അപകടകാരികളാവുന്നത്. പകര്‍ച്ചപ്പനികള്‍ക്ക് പൊതുവായ ചില  സ്വാഭാവങ്ങളുണ്ട്. അവയെപ്പറ്റി അറിഞ്ഞിരിക്കുന്നത് രോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിനും പ്രതിരോധത്തിനും സഹായിക്കും.

∙ ഏതു കാലാവസ്ഥയിലും അതായത് മഴയെത്തും മുമ്പും പകര്‍ച്ചപ്പനികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവാറുണ്ടെങ്കിലും ഡെങ്കിപ്പനിപോലുള്ള കൊതുകുജന്യരോഗങ്ങള്‍ മഴക്കാലത്താണ് കൂടുതല്‍ ഉണ്ടാവുന്നത്. ഇതിനു കാരണം രോഗാണുവിനും രോഗാണുവാഹകരായ കൊതുകകള്‍ക്കും വംശവര്‍ധനവിന് സഹായിക്കുന്ന സാഹചര്യമാണ് മഴക്കാലത്ത് ഉള്ളതെന്നാണ്.

∙ ഒരോ പനിയും ഉണ്ടാക്കുന്നത് ഒരോതരം രോഗാണുക്കളാണ്. ചിലവ വൈറസും മറ്റു ചിലവ ബാക്ടീരിയകളും. അവ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് പനികള്‍ ഉണ്ടാവുന്നത്.

∙ പരിസ്ഥിതി മലിനീകരണമാണ് പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കാനുള്ള പ്രധാന കാരണം. മലീമസമായ പരിസ്ഥിതിയില്‍ രോഗാണുക്കള്‍ ധാരാളമായി ഉണ്ടാവുന്നു.

∙ ശക്തമായ പനിയും ശരീര വേദനയുമാണ് പ്രാരംഭലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കുറച്ചു ദിവസങ്ങള്‍ക്ക്  (Incubation Period) ശേഷമായിരിക്കും പനി ആരംഭിക്കുക. ഉദാ : മലേറിയയുടെ Incubation Period 10 ദിവസമാണ്.

∙ ആരംഭത്തില്‍തന്നെ പനിയെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.

∙ പനി ഏതാണെന്ന് കണ്ടെത്താന്‍ രക്തപരിശോധനകള്‍ ആവശ്യമാണ്.

∙ രോഗത്തിന്‍റെ തീവ്രത പലരിലും വ്യത്യാസപ്പെട്ടിരിക്കും. എത്രമാത്രം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചെന്നതിന്‍റെയും ആ വ്യക്തിയുടെ പ്രകൃതിദത്ത രോഗപ്രതിരോധശക്തിയും അനുസരിച്ചാണിത്.

∙ രോഗത്തിന്‍റെ സങ്കീര്‍ണതകള്‍ ഉണ്ടാവുന്നതാണ് പലപ്പോഴും മരണത്തിനു കാരണമാവുന്നത്.

∙ എല്ലാ പനികള്‍ക്കും ശരിയായ ചികിത്സയും വിശ്രമവും ആവശ്യമാണ്.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com