ADVERTISEMENT

അറുപതുപേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കാണപ്പെടുന്ന അവസ്ഥയാണ് വെര്‍ട്ടിഗോ. ചുറ്റുപാടും കറങ്ങുന്നതു പോലെ തോന്നുക, നേരെ നില്‍ക്കാന്‍ സാധിക്കാതെ വരിക, ഒരുപാട് നേരം നിൽക്കേണ്ടി വരുമ്പോൾ ബോധം കെടുന്നതുപോലെ തോന്നുക, കണ്ണിൽ ഇരുട്ടുകയറുക എന്നിവയാണ് ഇതിന്റെ  ലക്ഷണങ്ങൾ.

ചെവിയുടെ സന്തുലനാവസ്ഥയെയാണ് വെര്‍ട്ടിഗോ എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്നത്. തലച്ചോറിനേയും ചെവിയേയും ബന്ധിപ്പിക്കുന്ന ഞരമ്പുകള്‍ക്ക് വൈകല്യം സംഭവിക്കുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. 

വെര്‍ട്ടിഗോ നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി പൂര്‍ണമായും മികച്ച മാര്‍ഗം അല്ലെങ്കില്‍പ്പോലും ചില വ്യായാമങ്ങളും തെറാപ്യൂട്ടിക്  ട്രീറ്റ്‌മെന്റുകളും സഹായകമാണ്. Vestibular Rehabilitation Therapy (VRT) ആണ് വെര്‍ട്ടിഗോയ്ക്ക് ഏറെ നല്ല ചികിത്സാരീതി. 

ശരീരത്തിലെ vestibular  ഭാഗങ്ങളില്‍ ശ്രദ്ധ കൊടുത്താണ് വെര്‍ട്ടിഗോയ്ക്ക് ഫിസിയോതെറാപ്പി ചെയ്യുന്നത്. സെൻസറി മസിലുകളെയും നെര്‍വുകളെയും കേന്ദ്രീകരിച്ചാണ് Vestibular Rehabilitation physiotherapy ചെയ്യുക . ഇത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കുകയും വെര്‍ട്ടിഗോയുടെ ഇടവേള കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ഒരു നല്ല തെറാപ്പിസ്റ്റിന്റെ സഹായത്തോടെ മാത്രമേ ഈ ചികിത്സ ചെയ്യാന്‍ പാടുള്ളൂ. അല്ലെങ്കില്‍ വിപരീതഫലമാകും ലഭിക്കുക. മറ്റു ഫിസിയോതെറാപ്പി മാര്‍ഗങ്ങളെ അപേക്ഷിച്ച് Vestibular Rehabilitation physiotherapy ഒരല്‍പം കഠിനമാണ്. എന്നാല്‍ തുടര്‍ച്ചയായി ചെയ്‌താല്‍ ഫലം ലഭിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com