ADVERTISEMENT

ആർത്തവം ആരംഭിച്ചു കഴിഞ്ഞ ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളിൽ കണ്ടു വരുന്ന വയറുവേദന പ്രൈമറി ഡിസ്മെനൂറിയ എന്നാണ് അറിയപ്പെടുന്നത്. ആദ്യ ആർത്തവം കഴിഞ്ഞ് ഒന്നു രണ്ടു വർഷത്തിനുശേഷം ആർത്തവ വേദന കണ്ടു തുടങ്ങും. അണ്ഡവിസർജനം നടക്കുന്നതിനു സഹായിക്കുന്ന ഹോർമോണുകളുടെ സാന്നിധ്യമാണു വേദന ഉണ്ടാക്കുന്നത്. 

അണ്ഡവിസർജനത്തിനുശേഷം ഏതാനും ദിവസം കഴിയുന്നതോടെ ചില ഹോർമോൺ വ്യതിയാനങ്ങളുണ്ടാകും. ഇത് ഗർഭപാത്ര പേശികളെ സങ്കോചിപ്പിക്കും. അതുമൂലം ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് വയറു വേദനയുണ്ടാകുന്നു. പ്രസവത്തിനുശേഷം ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹം കൂടുന്നതിനാൽ ചിലരിൽ പ്രസവ ശേഷം ആർത്തവ സംബന്ധമായ വേദന ഇല്ലാതാകുന്നതായി കണ്ടു വരാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com