ADVERTISEMENT

പൊതുവേയുള്ള ഒരു സംശയത്തിനുവേണ്ടിയാണ് ഞാനിതെഴുതുന്നത്. ‘Swabs’ എന്തിനുള്ളതാണ്? പലരും ഇതു ചെവിയിലിടാനുപയോഗിക്കുന്നുണ്ട്. ചെവിയിലെ ചെളി എടുക്കാനാണെന്നാണ് പറയുന്നത്. ചെവിയിലെ ചെളി നീക്കം െചയ്യണോ? അതു തനിയെ പോകുകയില്ലേ? ചെളിയെടുക്കാൻ ഇത് ഉപയോഗിക്കണോ? അതുകൊണ്ടു ദോഷമുണ്ടോ?

ഉത്തരം: അമ്മമാർ കുട്ടികളെ കുളിപ്പിച്ച് ദേഹം വൃത്തിയാക്കി സൂക്ഷിക്കാൻ പഠിപ്പിച്ചെടുക്കുന്നു. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ പല്ലു തേച്ച് മുഖം കഴുകി മറ്റു ദിനചര്യകളും നടത്തുന്നു. കുളിക്കുമ്പോൾ േദഹം ശുദ്ധിയാകുന്നതിനോടൊപ്പം ചെവിയുടെ പുറം ഭാഗവും കഴുകി വൃത്തിയാക്കുന്നു. ഉണ്ണുന്നതിനു മുൻപ് കൈ കഴുകി വൃത്തിയാക്കുന്നു. 

എത്ര ശ്രദ്ധിച്ചാലും നമുക്കു ചുറ്റും അണുക്കളുണ്ട്. ചിലതു രോഗാണുക്കളാണ്. അവയെ ചെറുത്തു നിൽക്കാൻ ഓരോ ഭാഗത്തും പ്രത്യേകം പ്രത്യേകം മാർഗങ്ങളുണ്ട്. ചെവിക്കകം വൃത്തിയാക്കാൻ മെഴുക് ചെവിക്കായം നിലകൊള്ളുന്നുണ്ട്. ചെറുപ്രാണികളെ തടുക്കുവാൻ ചെവിരോമം സഹായിക്കുന്നു. കരണക്കുറ്റിക്ക് അടികൊണ്ടാൽ അകത്തു സമ്മർദം കൂടി കർണപടം പൊട്ടുവാൻ വരെ സാധ്യതയുണ്ട്. ചെവിക്കകത്ത് പഴുപ്പ് കയറിയാലും തലയ്ക്കകത്തേക്കു വ്യാപിച്ച് ‘മെനി‍ഞ്ചൈറ്റിസ്’ രോഗം വരാൻ സാധ്യതയുണ്ട്. ചെറുദ്വാരമാണെങ്കിൽ അടിക്കടി ചെവിക്കു പുറമേ നിന്ന് ചെവിക്കകത്തേക്കു പഴുപ്പ് കയറുവാൻ സാധ്യതയുണ്ട്.

ചെവിക്കകം കഴുകുന്നത് അപകടം പിടിച്ച ശീലമാണ്. ഇഎൻടി ഡോക്ടർ ചെവി കഴുകുകയാണെങ്കിൽ തന്നെ സിറിഞ്ച്  ഉപയോഗിച്ച് സാവധാനത്തിലേ ചെയ്യുകയുള്ളൂ. തണുത്ത വെള്ളം ഉപയോഗിക്കുകയുമില്ല. ശരീരത്തിന്റെ പത്തിലൊരംശം ചൂട് ചെവിയിൽ കൂടിയാണ് പുറന്തള്ളപ്പെടുന്നത്. 

പഴമക്കാർ ചെവി വൃത്തിയാക്കാൻ ‘ചെവിത്തോണ്ടി’ എന്നൊരു സാധനം ഉപയോഗിച്ചിരുന്നു. താക്കോൽ കൂട്ടത്തിലോ സ്ത്രീകൾ തലമുടിക്കെട്ടിലോ ഒക്കെ ചെവിത്തോണ്ടിക്കു സ്ഥാനം കൊടുത്തിരുന്നു. എന്നാൽ അത് അപകടകാരിയാണെന്ന് ഇന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ബസ് സ്റ്റാൻഡുകളിലും മറ്റുമുള്ള ചെവിത്തോണ്ടി വിൽപനയും ഇന്നു കാണുന്നില്ല. പ്രായമായവരിലാണ് ചെവിക്കായം കൂടുതലായി കാണുന്നത്. പക്ഷേ, അതു തനിയെ പൊയ്ക്കോളും. സേഫ്ടിപിൻ, ഈർക്കിൽ, നഖം, സ്വാബ് ഇവയൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com