ADVERTISEMENT

അമിത വണ്ണമുള്ളവരിൽ പിസിഒഡി എന്ന ഹോർമോൺ പ്രശ്നത്തെത്തുടർന്ന് താടിയിലും മേൽചുണ്ടിലും പുരുഷന്മാരെപ്പോലെ രോമവളർച്ചയുണ്ടാകും. അവരിൽ ആർത്തവ ക്രമക്കേടുകളും ഉണ്ടാകും. താടിയും മീശയും ക്രമമല്ലാത്ത ആർത്തവവും ഉണ്ടാകാനുള്ള മറ്റൊരു കാരണം, പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അമിത ഉൽപാദനം മൂലമുണ്ടാകുന്ന ഹെർപ്യൂട്ടിസം എന്ന പ്രശ്നമാണ്. 

രോമ വളർച്ച തടയാൻ ഹോർമോൺ ചികിത്സ നടത്താവുന്നതാണ്. കുറഞ്ഞത് പത്തു മാസമെങ്കിലും ചികിത്സ നടത്തിയാലേ ഇത് മാറുകയുള്ളൂ. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ഹോർമോൺ ഗുളികകൾ കഴിക്കാൻ പാടുള്ളൂ. രോമം താൽക്കാലികമായി കളയാൻ ലേസർ തെറാപ്പി, ഇലക്ട്രോളൈസിസ്, വാക്സിങ്, ബ്ലീച്ചിങ് തുടങ്ങിയ മാർഗം വഴി കഴിയും. അതിന് ഒരു കോസ്മറ്റിക് ഡോർമറ്റോളജിസ്റ്റിന്റെ സഹായം തേടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com