ADVERTISEMENT

കുട്ടികളിൽ സാധാരണ കണ്ടു വരാറുള്ള ഒരു രോഗമാണ് ചെവിവേദന. ഇതിനു പിന്നിലെ കാരണങ്ങൾ പലതാണ്. രോഗാവസ്ഥ മനസ്സിലാക്കിയാൽ ഡോക്ടറെ കാണുന്നതിനു മുൻപ് വേദനയ്ക്ക് ഒരു പരിധിവരെ ശമനം നൽകാൻ സാധിക്കും. ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിവയിലുണ്ടാകുന്ന രോഗാണുബാധ, മൂക്കിന്റെ പിറകുവശത്തെ നാസോഫാരിങ്സ് എന്ന ഭാഗം മധ്യകർണവുമായി യോജിക്കുന്ന യൂസ്റ്റേഷ്യൻ കുഴലിനുണ്ടാകുന്ന നീർക്കെട്ട്, അടവ്, ചെവിക്കുള്ളിൽ എന്തെങ്കിലും വസ്തുക്കൾ കുടുങ്ങുക തുടങ്ങിയവയൊക്കെ ചെവിവേദനയ്ക്കു കാരണമാകാം. 

കൂടാതെ ചെവിയുടെ അടുത്ത ഭാഗങ്ങളായ പല്ല്, നാക്ക്, കഴുത്തിലെ കശേരുക്കൾ എന്നിവിടങ്ങളിലുണ്ടാകുന്ന തകരാറുകൾചെവിവേദനയായി പ്രകടമാകും. മൂക്കിലേക്കും തൊണ്ടയിലേക്കും ആവി വലിച്ചു കയറ്റുന്നത് അടഞ്ഞിരിക്കുന്ന യൂസ്റ്റേഷ്യൻ നാളി തുറക്കാനും ചെവിക്കുള്ളിലെ അടവും വേദനയും കുറയാനും സഹായിക്കും. 

ജലദോഷത്തെ തുടർന്ന് കുട്ടികൾക്ക് ചെവിവേദനയുണ്ടായാലും ആവികൊള്ളുന്നതു നല്ലതാണ്. ചെവിക്കായമോ മറ്റോ പുറത്തേക്കു കാണുന്ന രീതിയിൽ ഉണ്ടെങ്കിൽ വൃത്തിയുള്ള ബഡ് ഉപയോഗിച്ച് ചെവി വൃത്തിയാക്കാം. ചെവിക്കുള്ളിൽ ചെറുപ്രാണികൾ കടക്കുന്നതാണ് ചെവിവേദനയ്ക്കു കാരണമെങ്കിൽ വെള്ളമോ എണ്ണയോ ഇളംചൂടോടെ ചെവിയിൽ ഒഴിച്ച് ഇവയെ നിർജീവമാക്കണം. അതിനുശേഷം ഇഎൻടി ഡോക്ടറെ സമീപിച്ച് ഇവ നീക്കം ചെയ്യണം. ചെവിക്കുള്ളിൽ വസ്തുക്കള്‍ കുടുങ്ങിക്കിടന്നാല്‍ അവ രോഗാണു ബാധയ്ക്കു കാരണമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com