ADVERTISEMENT

പ്രമേഹരോഗികൾക്ക് മധുരം കുറഞ്ഞ ഭക്ഷണമാണ് നൽകേണ്ടതെന്നു നമുക്കറിയാം. ലോക ഷുഗർ ഡയറ്റ് മാത്രമല്ല, സോഡിയം കുറഞ്ഞ ഭക്ഷണങ്ങളും പ്രമേഹത്തെ നിയന്ത്രിക്കുമെന്നു പഠനം. ഇതിൽ ഏറ്റവും നല്ലത് നട്സ് ആണത്രേ. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന അവസ്ഥയാണ് പ്രമേഹം. ഇത് ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കും. സമയത്ത് ചികിത്സിച്ചില്ലെങ്കിൽ അപകടകരവും ആണിത്. മുതിർന്നവരെ മാത്രമല്ല കുട്ടികളെയും പ്രമേഹം ബാധിക്കും. മരണനിരക്കു കൂടുന്നതിനു പുറമേ ഹൃദയ സംബന്ധമായ രോഗങ്ങൾക്കും നാഡീ തകരാറിനും വരെ ഇത് കാരണമാകും. 

എന്നാൽ ആഴ്ചയിൽ അഞ്ചുതവണയെങ്കിലും നട്സ് കഴിക്കുന്നത് പ്രമേഹരോഗികളിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് സർക്കുലേഷൻ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നട്സ് കഴിക്കുന്നതു മൂലം മരണസാധ്യത 34 ശതമാനം കുറയുമെന്നും പഠനത്തിൽ കണ്ടു. 

നല്ലത് കശുവണ്ടിപ്പരിപ്പ്

മറ്റ് നട്സുകളെ അപേക്ഷിച്ച് ഫാറ്റ് വളരെ കുറവാണിതിൽ. ടൈപ്പ് 2 പ്രമേഹ രോഗികളിൽ നല്ല കൊളസ്ട്രോൾ കൂട്ടാനും സിസ്റ്റോളിക് ബ്ലഡ്പ്രഷർ കുറയ്ക്കാനും കശുവണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് ഡിസീസിൽ  പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 12 ആഴ്ചക്കാലം 300 പേരിലാണ് പഠനം നടത്തിയത്. 

കശുവണ്ടിയിൽ കാണുന്നതിൽ 75 ശതമാനം ഫാറ്റും ഒലേയിക് ആസിഡ് കൊണ്ടുണ്ടാക്കിയതാണ്.  ഇത് മോണോസാച്ചുറേറ്റഡ് ഫാറ്റ് ആയതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

കശുവണ്ടിയിൽ കോപ്പറുണ്ട്. ഇത് തലമുടിക്ക് നല്ലതാണ്. കാൽസ്യം ധാരാളം ഉള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും നല്ലത്. ഇതിലടങ്ങിയ മഗ്നീഷ്യം പല്ലുകളെ ആരോഗ്യമുള്ളതാക്കും. ഇതിലടങ്ങിയ നാരുകൾ ദഹനത്തിനു സഹായകം. 

കശുവണ്ടി കൂടാതെ വാൾനട്ട്, ബദാം, പിസ്ത ഇവയും ടൈപ്പ് 2 പ്രമേഹരോഗികൾക്ക് നല്ലതാണ്. ഉപ്പില്ലാത്തത് ആയിരിക്കണമെന്നു മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com