ADVERTISEMENT

ഏകദേശം രണ്ടു ശതമാനം ഗർഭിണികളിൽ വിവിധ തരത്തിലുള്ള ഹൃദ്രോഗം കാണാറുണ്ട്. ചിലപ്പോൾ ഗർഭാവസ്ഥയിലാണ് ആദ്യമായി ഹൃദ്രോഗം കണ്ടു പിടിക്കുന്നത്. റുമാറ്റിക് ഹാർട്ട് ഡിസീസ് മൂലമുള്ള വാൽവുകളുടെ തകരാറാണ് നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നത്. 

രണ്ടാം മാസം മുതൽ ശരീരത്തിലെ രക്തത്തിന്റെ അളവ് വർധിക്കുകയും ആറുമാസമാകുമ്പോഴേക്കും ഇത് 30–50 ശതമാനം കൂടുകയും ചെയ്യും. വാൽവുകൾ ചുരുങ്ങുന്നവരിൽ ഇരു ഗുരുതര പ്രശ്നമുണ്ടാക്കാം. പ്രസവസമയത്തും പ്രസവശേഷവും ഇത്തരം രോഗികളിൽ ശ്വാസംമുട്ടൽ ഉണ്ടാക്കും. അതുകൊണ്ട് പ്രസവ ദൈർഘ്യം കൂടാതിരിക്കാൻ സിസേറിയൻ ചെയ്യേണ്ടിവരും. 

ഗർഭാവസ്ഥയില്‍ ശരീരത്തിനുണ്ടാകുന്ന വ്യതിയാനം മൂലം പരിശോധനകൾ നടത്തുമ്പോൾ ഹൃദ്രോഗം ഉണ്ടോ എന്ന് സംശയിക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ അത്യാവശ്യം ടെസ്റ്റുകൾ നടത്തണം. വളരെ വിരളമായി മാത്രമേ ഗർഭിണികളിൽ ഹൃദയാഘാതം ഉണ്ടാകാറുളളൂ. പ്രമേഹമുള്ളവർ, പുകവലിക്കാർ എന്നിവർക്കാണ് സാധ്യത കൂടുതൽ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com