ADVERTISEMENT

കരൾ വീക്കത്തിൽ തുടങ്ങി കരളിന്റെ പ്രവർത്തനം നിലയ്ക്കുന്നതു വരെയുള്ള സങ്കീർണതകളിലേക്ക് നയിക്കുന്ന രോഗമാണിത്. ഹെപ്പറ്റൈറ്റിസ് – എ എന്ന വൈറസാണ് രോഗകാരണം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു 14 മുതൽ 28 ദിവസത്തിനു ഇടയ്ക്കു രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. 

ലക്ഷണങ്ങൾ

∙ പനി

∙ ശരീരവേദന

∙ തളർച്ച

∙ ക്ഷീണം

∙ വിശപ്പില്ലായ്മ

∙ ഓക്കാനം

∙ ഛർദി

∙ കടും മഞ്ഞനിറത്തിലുള്ള മൂത്രം

∙ തലവേദന

∙ വയറുവേദന

∙ ത്വക്കിലും ശരീരത്തിലും മഞ്ഞ നിറം

ചികിത്സ – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്യണം. 

∙ മല–മൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകണം.

∙ കുടിക്കാനുള്ള വെള്ളം ക്ലോറിനേറ്റ് ചെയ്തതിനു ശേഷം 20 മിനിറ്റ് തിളപ്പിച്ചു മാത്രം ഉപയോഗിക്കുക.

∙ ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക

∙ തുറന്നിരിക്കുന്ന ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക.

∙ വ്യക്തി ശുചിത്വം പാലിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com