ADVERTISEMENT

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് സെർവിക്കൽ സ്പോണ്ടിലോസിസ് (Cervical Spondylosis). നമ്മുടെ കഴുത്തിന് കൂടുതൽ വഴക്കവും ചലനശേഷിയുമുണ്ട്. കംപ്യൂട്ടറും ലാപ്ടോപ്പും മൊബൈലും കൂടുതൽ ഉപയോഗിക്കുന്നവർ കൂടുതൽ വാഹ നയാത്ര ചെയ്യുന്നവർ, ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, ക്ലറിക്കൽ അക്കൗണ്ട് ജോലി പോലെ ഏറെ നേരം കഴുത്തു കുനിഞ്ഞു ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് കഴുത്തിന് ആയാസം കൂടാം. 

മുപ്പതു കഴിഞ്ഞ ആരുടെ കഴുത്തിന്റെ എക്സ്റേ എടുത്താലും അഞ്ചാമത്തെയും ആറാമത്തെയും കശേരുക്കളുടെ ഇട കുറഞ്ഞിരിക്കും. എംആർഐ സ്കാനിൽ ഈ ഭാഗത്ത് ഡിസ്ക് ബൾജ് കാണപ്പെടും. എന്നാൽ ഇത് കഴുത്തുവേദനയ്ക്ക് കാരണമാകണമെന്നില്ല. 

ഗുരുതര രോഗമുള്ളവർ മാത്രമേ കഴുത്തു വേദനയ്ക്ക് സെർവിക്കൽ കോളർ ഉപയോഗിക്കേണ്ടതുള്ളൂ. ദീർഘകാലം കോളർ ഉപയോഗിക്കുന്നവർക്കു കഴുത്തിന്റെ വഴക്കം കുറയും. ട്രാക്‌ഷൻ ചികിത്സയും കാലാഹരണപ്പെട്ടതാണ്. കഴുത്തിൽ നിന്നു കൈകളിലേക്കു വേദനയും തരിപ്പും വരുന്നത് മിക്കപ്പോഴും ഞരമ്പുകൾ ഞെക്കുന്നതു കൊണ്ടാവാം. ഇത്തരക്കാരിൽ വിശദ പരിശോധന വേണ്ടി വരും. ശാസ്ത്രീയമായ വ്യായാമത്തിലൂടെ കഴുത്തു വേദന മാറ്റാം.

English summary : Tips to relieve neck pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com