അറിയാതെ മൂത്രം പോകൽ പ്രശ്നമാകുന്നുണ്ടോ; പരിഹാരം ഇങ്ങനെ

Urinary incontinence
SHARE

ചെറുതായി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂത്രം പോകുന്നത് സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ്. മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഈ അവസ്ഥയ്ക്ക് ‘യൂറിനറി ഇൻകോണ്ടിനൻസ്’ എന്നാണു പറയുന്നത്. 

ഈ അവസ്ഥ പലതരത്തിലുണ്ട്. മൂത്രം പൂർണമായി പോകാത്ത ഓവർഫ്ളോ ഇൻകോണ്ടിനൻസ്, മൂത്രസഞ്ചിയുടെ അമിത പ്രവർത്തനം മൂലം ടോയ്‍ലറ്റിൽ പോകുന്നതിനു മുൻപേതന്നെ മൂത്രം പോകുന്ന ഏർജ് ഇൻകോണ്ടിനൻസ്, സ്ട്രസ് ഇൻകോണ്ടിനൻസ് എന്നിവയാണ് പ്രധാനം. 

ചെറുപ്പക്കാരായ സ്ത്രീകളിൽ സാധാരണയായി കാണുന്നത്, സ്ട്രസ് ഇൻകോണ്ടിനൻസാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും  നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം മൂത്രം  പോകാം. മൂത്ര സഞ്ചിയുടെയോ മൂത്ര നാളിയുടെയോ േപശികൾക്ക് ബലക്ഷയം സംഭവിക്കുന്നതുകൊണ്ടാണ് മൂത്രം പിടിച്ചു നിർത്താൻ പ്രയാസം അനുഭവപ്പെടുന്നത്. പ്രസവം കഴിഞ്ഞവരിൽ ഈ പ്രശ്നം കൂടുതലായി കണ്ടു വരുന്നു. മൂത്രം ഒഴിക്കാൻ തോന്നിയാലും പിടിച്ചു നിർത്തുന്ന ബ്ലാഡർ പരിശീലനം ഫലം ചെയ്യും. മൂത്രം പിടിച്ചു നിർത്താൻ സഹായിക്കുന്ന പേശികളെ ഉള്ളിലേക്കു വലിച്ചു പിടിക്കുന്ന കീഗൽസ് വ്യായാമങ്ങളും നല്ലതാണ്.

English summary : Urinary incontinence in women; causes and treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA