മർമ ചികിത്സയെ അടുത്തറിയാം

marma therapy
SHARE

എന്താണ് മർമ ചികിൽസ? ശരീരത്തിൽ 107 മർമങ്ങളുണ്ടെന്നു മലയാള ആയുർവേദ മർമശാസ്ത്രം. ആയുർവേദത്തിലും തമിഴ് മർമശാസ്ത്രത്തിലും ഏതാണ്ട് സവിശേഷമായ 75 മർമങ്ങളാണ് ഒരുപോലെ പറയുന്നത്. ബാക്കിയുള്ളവ ശരീരത്തിന്റെ ഭാഗങ്ങളിലുള്ള വ്യത്യാസം കൊണ്ടും പേരുകളുടെ വ്യത്യാസം കൊണ്ടും വെവ്വേറെയാണ്. 

മാംസം, അസ്ഥി, ശിര, സ്നായു, ധമനി എന്നിവയുടെ ഓരോന്നിന്റെ വിശിഷ്ടമായ സംഗമസ്ഥലങ്ങളാണു മർമം. ഇതെല്ലാം പ്രാണന്റെ കേന്ദ്രം, അടി, ഇടി, തട്ട്, വീഴ്ചകൾ, മൃഗങ്ങളിൽ നിന്നോ വാഹനാപകടങ്ങളിൽ നിന്നോ ആയുധങ്ങളിൽ നിന്നോ ഉള്ള പരുക്ക് (ആഘാത തീവ്രതയനുസരിച്ച്) മർമത്തിലായാൽ ഉടൻ തന്നെ മരണമോ അംഗവൈകല്യമോ ശേഷിക്കുറവോ വരാം. 

ചികിൽസ

അടങ്കൽ പ്രയോഗങ്ങൾ, മറുതട്ട്, കൈ ഉഴിച്ചിൽ, കാൽ ഉഴിച്ചിൽ, വിവിധതരം കച്ചകൾ (ബാൻഡേജുകൾ), അകത്തേക്കും പുറത്തേക്കുമുള്ള ഔഷധങ്ങൾ, വിവിധതരം സൂപ്പുകൾ, പിന്നീടു പഞ്ചകർമചികിത്സകൾ എന്നിവയാണ് ചികിൽസാ മുറകൾ. നടുവേദനകളും സന്ധിവേദനകളും പുറംവേദനകളും തലവേദനകളും കഴുത്തുവേദനകളും മർമ ചികിൽസയിലൂടെ മാറ്റാം. 

English Summary: What is marma point therapy?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA