ADVERTISEMENT

കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റര്‍ തൃശൂര്‍ ഇരിങ്ങാലക്കുട കല്ലേറ്റുകരയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനലില്‍ സാക്ഷാത്ക്കരിക്കുന്നു. നിര്‍മാണ പ്രവൃത്തികള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ അറിയിച്ചു. 2.18 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

സെറിബ്രല്‍ പാള്‍സി, സ്‌പൈനല്‍ ഇഞ്ചുറി, ഒരു വശം തളര്‍ന്നു പോയവര്‍ ഇങ്ങനെ നാഡീസംബന്ധമായ അസുഖമുള്ളവര്‍ക്ക് വെള്ളത്തിന്റെ പ്രഷറും ടെംപറേച്ചറും നിയന്ത്രിച്ചുകൊണ്ട് തെറാപ്പി നടത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോ തെറാപ്പി. കുട്ടികള്‍ക്ക് ചലന വേഗം ലഭിക്കുന്നതിന് സ്പീഡര്‍ റിക്കവറി എന്നത് അടിസ്ഥാനമാക്കിയാണ് ഹൈഡ്രോ തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനം സജ്ജീകരിക്കുക. 

ഇത്തരം ചികിത്സാരീതി ഉപയോഗിക്കുന്ന ഇന്ന് അപൂര്‍വം ചില സ്ഥാപനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. കേരളത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് ഇത്തരത്തിലൊരു തെറാപ്പി സമ്പ്രദായം ഏറെ ഗുണം ചെയ്യും. അമേരിക്കന്‍ ഡിസബിലിറ്റി ആക്ടിലെ മാനദണ്ഡപ്രകാരം ഉള്ള ഹൈഡ്രോ തെറാപ്പി സംവിധാനമാണ് ഇവിടെ സ്ഥാപിക്കുക.

English summary: Kerala's first hydrotherapy center in Thrissur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com