ADVERTISEMENT

അമിതമായ ഉത്കണ്ഠയാണോ നിങ്ങളുടെ പ്രശ്നം. വേർതിരിച്ചറിയാൻ വയ്യാത്ത രോഗലക്ഷണങ്ങളുമായി മുന്നിലെത്തുന്ന രോഗികളോട് ഡോക്ടർമാർ ചോദിക്കുന്ന ചോദ്യമാണിത്. 

അമിതമായ ആകാംക്ഷയും ഉത്കണ്ഠയും നിങ്ങൾ വിചാരിക്കുംപോലെ അത്ര നിസ്സാരമല്ല. പ്രത്യേക ശ്രദ്ധയും ചികിൽസയും അത്യാവശ്യമാണ്. അത് കിട്ടിയില്ലെങ്കിൽ ക്രമേണ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം പോലും അപകടത്തിൽ ആയേക്കാം.  അമിത ഉത്കണ്ഠ അനുഭവപ്പെടുന്നവർക്ക് ആദ്യ ചികിൽസ തുടങ്ങേണ്ടത് ഉറക്കത്തിൽ നിന്നാണ്. നേച്ചർ ഹ്യൂമൻ ബിഹേവിയർ എന്ന മെഡിക്കൽ ജേണലിൽ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്.  യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ന്യൂറോ സയൻസ് വിഭാഗത്തിലെ ഡോക്ടർമാരാണ് അമിത ഉത്‍കണ്ഠ സംബന്ധിച്ച ഗവേഷണം നടത്തിയത്. 

ഈ മാനസിക പ്രശ്നം അനുഭവിക്കുന്ന രോഗികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ഗവേഷണം. ഇവരിൽ ഒരു ഗ്രൂപ്പിലുള്ളവരെ വളരെ ഉദ്വേഗജനകമായ വിഡിയോകൾ കാണിച്ച് ഒരു രാത്രി ഉറങ്ങാതെ ഉണർത്തിയിരുത്തി. പിറ്റേന്ന് ഇവരുടെ ഉൽകണ്ഠയുടെ തോത് പരിശോധിച്ചുനോക്കി. ഇവർ മറ്റു ദിവസങ്ങളേക്കാൾ കൂടുതൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും അനാവശ്യ ഭയം കാരണം സ്വയം സങ്കോചപ്പെടുകയും ചെയ്യുന്നതായിട്ടു കണ്ടെത്തി. തലേരാത്രി ഉറക്കം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇവരുടെ തലച്ചോറിലെ  പ്രവർത്തനങ്ങൾ മന്ദീഭവിച്ചതായും വ്യക്തമായി. 

രണ്ടാമത്തെ ഗ്രൂപ്പിൽ പെട്ടവർക്ക് രാത്രി സുഖമായി ഉറങ്ങാനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. ഇവർക്കു പിറ്റേദിവസം പകൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ സംയമനം പാലിക്കാൻ സാധിച്ചതായി കണ്ടെത്തി. ഈ ദിവസം ഇവരിലെ ആകാംക്ഷയുടെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരുന്നു. ഇവർക്ക് സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കാൻ സാധിച്ചു. തലേരാത്രി ലഭിച്ച സുഖകരമായ ഉറക്കം ഇവരുടെ തലച്ചോറിന് വേണ്ട വിശ്രമം നൽകിയതുകൊണ്ടാണ് ഈ ഗുണകരമായ മാറ്റം പ്രകടമായത്. 

ചുരുക്കത്തിൽ രാത്രി ഏറ്റവും സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചാൽ തന്നെ അനാവശ്യമായ ആകാംക്ഷയും ഉത്കണ്ഠയും ബാധിക്കാതെ രക്ഷപ്പെടാം. അപ്പോൾ ഇന്നുമുതൽ ഉറക്കം ഉറപ്പുവരുത്തിക്കോളൂ. 

English summery: Anxiety: Causes, Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com