ADVERTISEMENT

എല്ലാത്തരം ഇലക്ട്രോണിക് സിഗരറ്റുകള്‍ക്കും വേപ്പിങ് ഉല്‍പന്നങ്ങള്‍ക്കും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചുവന്ന കൊടി. നിക്കോട്ടിൻ അടങ്ങിയ ഇവ കൗമാരപ്രായക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നതു തടയാനാണ് കഴിഞ്ഞ  ചൊവ്വാഴ്ച അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരോധനത്തിനു ശുപാര്‍ശ ചെയ്തത്. 

വേപ്പിങ് ഉല്‍പന്നങ്ങള്‍ മൂലം ശ്വാസകോശരോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്‌ ഉണ്ട്. മരിജുവാന പോലുള്ള ലഹരി വസ്തുക്കള്‍ ചേര്‍ന്ന  THC vaping products അമേരിക്കയില്‍ വ്യാപകമായി കരിഞ്ചന്തയിൽ വില്ക്കുന്നുണ്ട്. ഇ സിഗരറ്റ് ആരോഗ്യത്തിനു ഹാനികരമല്ല എന്ന രീതിയില്‍ പ്രചാരം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ വേപ്പിങ് ഉപകരണങ്ങളും ഹാനികരം തന്നെയാണ്. 

നിക്കോട്ടിൻ വേപ്പിങ് പ്രോഡക്ടുകൾ ആരോഗ്യത്തിനു ദോഷം ചെയ്യുന്നില്ല എന്നാണ് അമേരിക്കന്‍ വേപ്പിങ് അസോസിയേഷന്‍ പ്രസിഡന്റ്‌ ഗ്രിഗറി കോന്‍ലി പറയുന്നത്. എന്നാല്‍ രാജ്യത്തെ വന്‍കിട ഇ സിഗരറ്റ് നിര്‍മാതാക്കള്‍ ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇ സിഗരറ്റിന് അമേരിക്കയിൽ വൻ പ്രചാരമുണ്ട്.

English summary: Ban on Vaping products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com