ADVERTISEMENT

സാധാരണ എല്ലാവർക്കും പിടിപെടുന്ന പനിയും തലവേദനയുമാണ് തനിക്കെന്നാണ് മക്കെന്ന എന്ന 20 കാരിയും കരുതിയത്. പിന്നീടു നടത്തിയ വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിൽ അഞ്ച് ട്യൂമർ വളർച്ചകളാണ്.

2017 ലാണ് മക്കെന്ന കാര്‍ട്ടര്‍ ശരീരത്തിന്റെ പുറകുഭാഗത്ത് നിന്ന് ഒരു മറുക് നീക്കം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം മക്കെന്ന ഒരു ബ്രെയിന്‍ ട്യൂമര്‍ രോഗിയാണെന്ന് കണ്ടെത്തി. 

സ്റ്റേജ് 2 മേലാനോമ സ്കിന്‍ കാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതി നേരത്തെ മറുക് നീക്കം ചെയ്തത്. എന്നാല്‍ ഒരു വർഷം കഴിഞ്ഞു പനിയും തലവേദനയും കൂടി വന്നതോടെയാണ് യുവതി വീണ്ടും ചികിത്സ തേടിയതും രോഗം കണ്ടെത്തിയതും.

കരള്‍, ശ്വാസകോശം എല്ലുകള്‍ എല്ലായിടത്തേക്കും മക്കെന്നയുടെ കാന്‍സര്‍ പടർന്നു കഴിഞ്ഞുവെന്ന് സിടി സ്കാനില്‍ കണ്ടെത്തുകയായിരുന്നു.

പിന്നീടു റേഡിയോതെറാപ്പിയുടെയും കീമോയുടെയും ദിനങ്ങള്‍ ആയിരുന്നു. ഒപ്പം മക്കെന്നയ്ക്ക് ശസ്ത്രക്രിയയും നടത്തി. 16 % ആണ് മക്കെന്ന ജീവിതത്തിലേക്ക് തിരികെ വരാന്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന ശതമാനകണക്ക്. മക്കെന്നയുടെ അവസ്ഥ നാള്‍ക്കുനാള്‍ വഷളായി വന്നതോടെ കഴിഞ്ഞ ഒക്ടോബര്‍ മാസം അവള്‍ Tumour infiltrating lymphocyte therapy (TIL)  എന്ന ക്ലിനിക്കല്‍ ട്രയലിനു സമ്മതപത്രം നല്‍കി. കാന്‍സര്‍ പ്രതിരോധസെല്ലുകളായ T cells ലാബില്‍ വളര്‍ത്തി രോഗിയിലേക്ക് തിരികെ നിക്ഷേപിക്കുന്ന രീതിയാണ് ഈ ചികിത്സ. ഇപ്പോള്‍ ഈ ചികിത്സയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ് മക്കെന്ന.

English summary: Woman, 20, discovers headache and flu symptoms are caused by five brain tumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com