ADVERTISEMENT

പല സ്ത്രീകൾക്കും ആശങ്കയുണ്ടാക്കുന്നതാണ് വെള്ളപോക്ക്. ചില സ്ഥലങ്ങളിൽ ഇതിനെ അസ്ഥിസ്രാവം എന്നും പറയും. എന്നാൽ, സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ കാണപ്പെടുന്ന ഈ സ്രവത്തിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ല. 

പ്രത്യുൽപാദനക്ഷമമായ കാലങ്ങളിൽ സ്ത്രീജനനേന്ദ്രിയത്തിൽ ഹോർമോണുകളുടെ പ്രവർത്തന ഫലമായി ഒരു സ്രവം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഗർഭാശയത്തിൽ നിന്നും ഗർഭാശയമുഖത്തു നിന്നും യോനീനാളത്തിൽ നിന്നുമുള്ള സ്രവങ്ങളും ഇതിൽ ഉൾപ്പെടും. ഇതുകൊണ്ടാണ് ജനനേന്ദ്രിയം നനവുള്ളതാകുന്നത്.

അണ്ഡോൽപാദനസമയത്തും മാസമുറയ്ക്കു തൊട്ടുമുമ്പും ഇതിന്റെ അളവു കൂടുതലുണ്ടാകാം. ഈ സാധാരണ സ്രവങ്ങൾ അസ്വസ്ഥതയൊന്നുമുണ്ടാക്കുന്നില്ല. ഇതിനു ചികിത്സയും ആവശ്യമില്ല.

ജനനേന്ദ്രിയത്തിലെ ഫംഗസ് ബാധ മൂലമുള്ള സ്രവം വെളുത്തനിറത്തിൽ തൈരു പോലെയുള്ളതാണ്. ഇതു ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കാം. ബാക്ടീരിയ മൂലമുള്ള സ്രവം പഴുപ്പു പോലെയുള്ളതായിരിക്കും. ദുർഗന്ധവും ഉണ്ടാകാം. 

ട്രിക്കോമൊണാസ് എന്ന അണുബാധയുള്ളപ്പോൾ മഞ്ഞ നിറത്തിൽ പതയുന്ന സ്രവമുണ്ടാകുന്നു. അസഹ്യമായ ചൊറിച്ചിലും കാണും. രക്തം കലർന്ന സ്രവം കണ്ടാൽ ഉടൻതന്നെ ഡോക്ടറെ കാണണം. ദശവളർച്ചയോ അർബുദം തന്നെയോ കാരണമാകാം. ഈ അവസ്ഥകളിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.  

ആർത്തവവിരാമം സംഭവിച്ചവരിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവു കാരണം ജനനേന്ദ്രിയ ഭാഗത്തെ ചർമം കനം കുറഞ്ഞതാവുകയും നനവില്ലാതാവുകയും ചെയ്യും. ഇതും ചൊറിച്ചിലിനു കാരണമാകാം. 

English Summary: Vaginal Discharge: Causes, Types, Diagnosis and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com