ഇൻഹേലർ ജീവിതകാലം മുഴുവൻ വേണ്ടിവരുമോ?
Mail This Article
×
ആസ്മ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഒന്നാണ് ഇൻഹേലർ ചികിത്സ. മരുന്നിന്റെ വളരെ ചെറിയൊരു അംശം മാത്രം നേരിട്ട് ശ്വാസകോശത്തിലെത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
പക്ഷേ, ഇൻഹെലറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ട്. അതിലൊന്ന്, ഒരിക്കൽ ഉപയോഗിച്ചാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ടി വരുമെന്നതാണ്. ഈ പ്രചരണം തെറ്റാണ്.
ദീർഘകാല ചികിത്സ ആവശ്യമായ രോഗമാണ് ആസ്മ. ഏതു പ്രായക്കാരെയും ആസ്മ ബാധിക്കാം. തുടക്കം മുതൽ ഏറ്റവും അനുയോജ്യമായ ചികിത്സാ രീതിയായി തിരഞ്ഞെടുക്കാവുന്നതാണ് ഇൻഹേലർ ചികിത്സ. എപ്പോൾ വേണമെങ്കിലും നിർത്തുകയും ചെയ്യാം.
English Summary: Inhaler use and Asthma
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.