ADVERTISEMENT

കണ്ണിന്റെ ലെൻസിന്റെ ഘടനയിൽ വരുന്ന തകരാറുകൊണ്ടാണു കാഴ്ചയെ മറയ്ക്കുന്ന ‘തിമിരം’ എന്ന രോഗം ഉണ്ടാകുന്നത്. ആയുർവേദ ശാസ്ത്ര പ്രകാരം തിമിരം എന്നതു പലപല വിഭാഗങ്ങളായി പല പല രോഗാവസ്ഥകളായി തരംതിരിച്ചിട്ടുണ്ട്. 

പൊതുവേ തിമിരം എന്നത് കാഴ്ചയെ മറയ്ക്കുന്ന അവസ്ഥയെയാണ് വിവരിക്കുന്നതെങ്കിലും കണ്ണിലേക്കുള്ള ഞരമ്പുകളുടെ ചില പ്രശ്നങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണിനു രണ്ട് അറകളാണുള്ളത്. മുൻഭാഗത്തെയും പിൻഭാഗത്തെയും അറകൾ തമ്മിൽ വേർതിരിക്കുന്നത് കണ്ണിലെ ലെൻസും അനുബന്ധപേശികളുമാണ്. കണ്ണിലെ ലെൻസ് എന്നു പറയുന്നത് സുതാര്യമായ ഒരു കവചം കൊണ്ടു പൊതിഞ്ഞു സൂക്ഷിച്ച കൊഴുത്ത സുതാര്യമായ ദ്രാവകമാണ്. ഈ കവചവും ദ്രാവകവും പല കാരണങ്ങൾ കൊണ്ടു പ്രായമാകുമ്പോൾ പ്രകാശത്തെ ഉള്ളിലേക്ക് കടത്തിവിടാതെ പുകപിടിച്ച പോലെയോ കൊഴുത്ത ദ്രാവകം കലങ്ങിയതുപോലെയോ ആയി കാഴ്ചയെ മറയ്ക്കുന്നു. 

മിക്കവാറും 45 വയസ്സിനു ശേഷമായിരിക്കും തിമിരം വരുക. മുളക്, ഉപ്പ്, പുളി അധികമായി കഴിക്കുക. അധികമായി വെയിൽ കൊള്ളുക, മഞ്ഞുകൊള്ളുക, പുകയേൽക്കുക, പുകവലിക്കുക, മദ്യപിക്കുക തുടങ്ങിയവ ഇതു വരാനുള്ള കാരണങ്ങളാണ്. കണ്ണിൽ നേരത്തേ തന്നെ ഔഷധങ്ങൾ അരച്ചു പുരട്ടുന്നതും കർപ്പൂരാദി കുഴമ്പു പോലുള്ള ഔഷധങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഓപ്പറേഷൻ നടത്തി കണ്ണട വച്ചാലും കാഴ്ച ശരിയാകും. 

English Summary : Cataract, Ayurveda tips and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com