ADVERTISEMENT

കലിഫോര്‍ണിയ സ്വദേശിനിയായ ദാനിയെല്ല ഫെര്‍ഗൂസന്‍ എന്ന  29 കാരി ഒരു ദിവസം രാവിലെ ഉണര്‍ന്നത് മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയ അവസ്ഥയിലായിരുന്നു. ന്യൂട്രിഷനിസ്റ്റ് ആയ ജോലി ചെയ്തിരുന്ന ദാനിയെല്ലയ്ക്ക് എന്താണ് സംഭവിക്കുന്നത്‌ എന്ന് ഒരു പിടിയും കിട്ടിയില്ല. കഴിഞ്ഞ ഒരാഴ്ചയായി വിട്ടുമാറാത്ത ജലദോഷം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ അവര്‍ക്ക് ഇല്ലായിരുന്നു. 

രാവിലെ ഉണര്‍ന്നപ്പോള്‍ നാവ് അനക്കാന്‍ സാധിക്കാതെ വരികയും താടിയെല്ലുകള്‍ക്ക് ശക്തമായ വേദന തോന്നുകയും ചെയ്തതോടെ ആശുപത്രിയിലേക്ക് പോകാന്‍ തീരമാനിച്ചു. വലതു വശത്തെ മുഖത്തിന്റെ മുഴുവന്‍ സ്പര്‍ശനശേഷിയും അവര്‍ക്ക് ആ സമയം നഷ്ടമായിരുന്നു. 

ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് Bell's palsy ആണെന്നു സ്ഥിരീകരിച്ചത്. അമിതമായ സ്‌ട്രെസ് മൂലമാണ് ഈ അവസ്ഥ ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രമായി ശേഷി നഷ്ടമാകുന്ന അവസ്ഥയാണ്  Bell's palsy. 

ഒരുവര്‍ഷം 40,000 അമേരിക്കക്കാര്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നുണ്ട്.  ഈ അവസ്ഥയുടെ യഥാര്‍ഥ കാരണം അറിയില്ല എങ്കിലും അമിതമായ സ്‌ട്രെസ് ഒരു കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. മുഖത്തെ രക്തകുഴലുകള്‍ക്ക് ഇൻഫ്ലമേഷന്‍ സംഭവിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുക.

രോഗം സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച മുന്‍പേ ദാനിയെല്ലയ്ക്ക് ജലദോഷത്തിന്റെ ലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇത് ഇത്തരം ഒരവസ്ഥയിലേക്ക് പോകാന്‍ ആണന്നു താന്‍ അറിഞ്ഞില്ല എന്ന് ദാനിയെല്ല പറയുന്നു. ആദ്യമൊക്കെ ആളുകളെ അഭിമുഖീകരിക്കാന്‍ ഏറെ പ്രയാസം ആയിരുന്നെന്നു ദാനിയെല്ല പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇൻസ്റ്റയിലൂടെ തന്റെ അവസ്ഥ എല്ലാവരുമായി പങ്കുവയ്ക്കുന്നുണ്ട്. 12,000  ഫോളോവേഴ്സാണ് ദാനിയെല്ലയ്ക്ക് ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ ഉള്ളത്. 

ഈ അവസ്ഥയില്‍ നിന്നു മോചനം ലഭിക്കാന്‍ പല വഴികള്‍ തേടുകയാണ് ഇപ്പോള്‍ ദാനിയെല്ല. ഇതിന്റെ ഭാഗമായി അക്യൂപഞ്ചര്‍ വരെ പരീക്ഷിക്കുന്നുണ്ട്. ‌

English Summary: Due to over stress 29 year lady's face half paralysed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com