ADVERTISEMENT

മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് 25 മിനിറ്റിനകം യൂറിനറി ട്രാക്ട് ഇൻഫെക്‌ഷൻ (UTIs) അഥവാ മൂത്രത്തിലെ അണുബാധ കണ്ടെത്താനുള്ള ടെക്നോളജിയുമായി ഒരു സംഘം ഗവേഷകര്‍. സ്മാര്‍ട്ട്‌ ഫോണ്‍ ക്യാമറ കൊണ്ട് മൂത്രത്തിലെ അണുബാധ മിനിറ്റുകള്‍ക്കകം കണ്ടെത്താമെന്നാണ് ഇവരുടെ വാഗ്ദാനം.

ബാത് സര്‍വകലാശാലയിലെ എൻജിനീയര്‍മാരാണ് മൂത്രത്തിലെ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന വിദ്യയുമായി എത്തിയിരിക്കുന്നത്. Biosensors and Bioelectronics ജേണലില്‍ ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിലവിലെ ലാബ്  പരിശോധനകളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ ബാക്ടീരിയ സാന്നിധ്യം ഈ ടെസ്റ്റ്‌ വഴി കണ്ടെത്താം എന്നാണു ഗവേഷകര്‍ പറയുന്നത്.

ഇ കോളി ബാക്ടീരിയ സെല്ലുകളെ കണ്ടെത്തുന്ന ആന്റി ബോഡിയുള്ള ഒരു മൈക്രോ കാപ്പില്ലരി സ്ട്രിപ്പിലേക്ക് മൂത്രം എടുക്കും. തുടര്‍ന്ന് ഈ സ്ട്രിപ്പിലേക്ക് ഒരു എൻസൈമിനെ ചേര്‍ക്കും. ഇത് സ്ട്രിപ്പിലൊരു നിറവ്യത്യാസം ഉണ്ടാക്കും. ഇത് സ്മാര്‍ട്ട്‌ ഫോണ്‍ ക്യാമറ കൊണ്ട് പകര്‍ത്തിയാണ് ഇ കോളിയുടെ കണക്ക് നിശ്ചയിക്കുക.

നിലവില്‍ ലാബ് ടെസ്റ്റുകള്‍ വഴിയാണ് ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് സാധാരണ ഈ അവസ്ഥയ്ക്ക് ചികിത്സ നല്‍കുന്നത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്താവുന്ന ലാബ്‌ ടെസ്റ്റുകളെ അപേക്ഷിച്ച്  സമയം കുറവും കൃത്യത ഉറപ്പിക്കുന്നതും ആയ ഒരു ടെസ്റ്റ്‌ ആണിതെന്നാണു ഗവേഷകരുടെ അവകാശവാദം.

English Summary:  Urinary Tract Infection can diagnose using phone camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com