ADVERTISEMENT

കടുത്ത വയറുവേദനയുമായെത്തിയ നാലര വയസ്സുകാരിയിൽ ഗുരുതരവും വളരെ അപൂർവമായി മാത്രം കുട്ടികളിൽ കാണപ്പെടുന്നതുമായ ഒവേറിയൻ ടോർഷൻ കണ്ടെത്തി. കോട്ടയം പുന്നത്തുറ സ്വദേശിനിയായ നാലര വയസ്സുകാരിക്ക് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.

പീഡിയാട്രിഷൻ ഡോ. സുനു ജോൺ നടത്തിയ പരിശോധനയിൽ അണ്ഡാശയത്തിൽ ഒരു തടിപ്പ് കണ്ടെത്തി. എന്നാൽ ഇത് കഠിനമായ വയറുവേദനയ്ക്കു കാരണമാകാത്തതിനാൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ. എം ബാബുവിന്റെ  നേതൃത്വത്തിൽ അണ്ഡാശയത്തിന്റെ സ്കാനിങ് നടത്തി. തുടർന്നാണ് ഗുരുതരവും കുട്ടികളിൽ വളരെ അപൂർവവുമായും കാണുന്ന ഒവേറിയൻ ടോർഷനാണു വയറുവേദനയ്ക്കു കാരണമെന്നു കണ്ടെത്തിയത്. അണ്ഡാശയം അതേപടി നിലനിർത്തി കീഹോൾ ശസ്ത്രക്രിയയിലൂടെ രോഗത്തിനു പരിഹാരമേകാനും സാധിച്ചു.

അനസ്തേഷ്യോളജിസ്റ്റുമാരായ ഡോ.ബുൾബുൾ സൂസൻ ജേക്കബ്, ഡോ. ജാസ്മിൻ ജോസഫ് എന്നിവരും ശസ്ത്രകിയയ്ക്ക് സഹായികളായി.

സ്ത്രീകളിൽ അണ്ഡാശയം ചുറ്റുപിണഞ്ഞും അണ്ഡാശയത്തിലേക്കുള്ള രക്തപ്രവാഹം നിലച്ചും അണ്ഡാശയം നശിക്കുകയും തുടർന്നുള്ള അണുബാധയാൽ രോഗിയുടെ ജീവൻതന്നെ അപകടത്തിലാകുകയും  ചെയ്യുന്ന ഗുരുതര രോഗമാണ് ഒവേറിയൻ ടോർഷൻ. 

English Summary: Ovarian torsion, rare surgery in Kottayam Caritas Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com