ADVERTISEMENT

കുട്ടികളെ ചികിത്സിക്കാൻ സർക്കാർ ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങൾ റെഡി. അവർക്കായുള്ള പദ്ധതികൾ പരിചയപ്പെടാം. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യകിരണം.

'രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം' പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്കു പുറമേയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവരെയും ആരോഗ്യകിരണം പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണു പദ്ധതിക്കുള്ള തുക വകയിരുത്തുന്നത്. ഈ പദ്ധതിയിലൂടെ മരുന്നുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവ എല്ലാ സര്‍ക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കും.

ആശുപത്രിയിൽ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനൽ ചെയ്തിട്ടുള്ള, തിരഞ്ഞെടുത്ത കടകളിൽ നിന്നു തികച്ചും സൗജന്യമായി ലഭിക്കും. 

English Summary: Children get free treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com