ADVERTISEMENT

മാരക രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കാൻ സർക്കാർ തലത്തിലുള്ള സംവിധാനങ്ങളെക്കുറിച്ച് സംശയങ്ങൾ നിരവധിയാണ്. ഇത്തരം സംവിധാനങ്ങളെ ‘നല്ല പ്രായം’ പരിചയപ്പെടുത്തുന്നു.  സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്റ് ദി പൂവർ ഇതിനായുള്ള ഒരു സംവിധാനമാണ്. രോഗിയുടെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിക്കണം എന്നതാണ് ഇതിനുള്ള അർഹതാമാനദണ്ഡം. സൊസൈറ്റി മുഖേന ലഭിക്കുന്ന ചികിത്സാ ധനസഹായം 50, 000 രൂപവരെയാണ്. ഒരു രോഗിക്ക് ഒരു തവണ മാത്രമേ ധനസഹായം ലഭിക്കൂ. മറ്റേതെങ്കിലും സർക്കാരാനുകൂല്യം ലഭ്യമായിട്ടുണ്ടെങ്കിൽ ചികിത്സയ്ക്ക് ആ തുകയേക്കാൾ അധികം വന്ന ചെലവ് 50,000 രൂപ വരെ അനുവദിക്കും. 

വേണ്ട രേഖകൾ:

∙ രോഗിയുടെ പക്കൽ നിന്നു ചെലവ് വന്നതായി ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന വ്യക്തമായ സാക്ഷ്യപത്രം. 

ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ചികിത്സകളും ശസ്ത്രക്രിയകളും

1. മസ്തിഷ്ക ശസ്ത്രക്രിയ

2. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ

3. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ

4. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ

5. പേസ്മേക്കർ സ്ഥാപിക്കൽ

6. ആൻജിയോ പ്ലാസ്റ്റി

7. കാൻസർ (ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയേഷൻ)

8. ഡയാലിസിസ്

9. ട്യൂമർ നീക്കം ചെയ്യൽ

10. അസ്ഥി സംബന്ധമായ ശസ്ത്രക്രിയകൾ, റിസക്‌ഷനും പ്രൊസ്തസിസും, ലംബാർ തൊറാസിക് വെർട്ടിബ്രൽ അസ്ഥികളിലെ ട്യൂമർ, കാൽമുട്ടു മാറ്റിവയ്ക്കൽ

11. സിക്കിൾസെൽ അനീമിയ

12. ഗില്ലൻബാരി സിൻ‌ഡ്രോം

13. ഇടുപ്പെല്ലു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

14. ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ

15. വന്ധ്യതാചികിത്സ

16. കടുത്ത കരൾ രോഗങ്ങൾ

17. പക്ഷാഘാതം (അംഗീകൃത ആയുർവേദ ആശുപത്രികളിൽ നിന്നുള്ള ചികിത്സയ്ക്കു മാത്രം)

ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള അംഗീകരിച്ചിട്ടുള്ള ആശുപത്രികളുടെ പട്ടിക

1. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം)

2. റീജനൽ കാൻസർ സെന്റർ, തിരുവനന്തപുരം

3. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം

4. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ആലപ്പുഴ

5. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, തൃശൂർ

6. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം

7. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട്

8. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കളമശേരി, കൊച്ചി

9. ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രി, പൊന്നാനി, പെരിന്തൽമണ്ണ, മലപ്പുറം

10. സഹകരണ ഹൃദയാലയ മെഡിക്കൽ കോളജ് ആശുപത്രി, പരിയാരം, കണ്ണൂർ

11. മലബാർ കാൻസർ സെന്റർ, തലശ്ശേരി, കണ്ണൂർ

12. ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, തിരുവനന്തപുരം

13. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്

14. ജനറൽ ആശുപത്രി, എറണാകുളം

15. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം

16. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, മലപ്പുറം

17. ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ഇടുക്കി

18. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം

19. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊല്ലം

20 സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ

21. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, എറണാകുളം

22. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്

23. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കോഴിക്കോട്

24. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ

25. ജനറൽ ആശുപത്രി, തിരുവനന്തപുരം

26. ജനറൽ ആശുപത്രി, പത്തനംതിട്ട

27. ജനറൽ ആശുപത്രി, അടൂർ

28. ജനറൽ ആശുപത്രി, ആലപ്പുഴ

29. ജനറൽ ആശുപത്രി, കോട്ടയം

30. പാണക്കാട് സെയ്ത് മുഹമ്മദാലി ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രി, മലപ്പുറം

31. ജനറൽ ആശുപത്രി, കോഴിക്കോട്

32. ജനറൽ ആശുപത്രി, കൽപറ്റ

33. ജനറൽ ആശുപത്രി, തലശ്ശേരി

34. ജനറൽ ആശുപത്രി, കാസർകോട്

35. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര

36. ജില്ലാ ആശുപത്രി, പേരൂർക്കട

37. ജില്ലാ ആശുപത്രി, കൊല്ലം

38. ജില്ലാ ആശുപത്രി, കോഴഞ്ചേരി

39. ജില്ലാ ആശുപത്രി, മാവേലിക്കര

40. ജില്ലാ ആശുപത്രി, കോട്ടയം

41. ജില്ലാ ആശുപത്രി, ആലുവ

42. ജില്ലാ ആശുപത്രി, പൈനാവ്

43. ജില്ലാ ആശുപത്രി, തൃശൂർ

44. ജില്ലാ ആശുപത്രി, പാലക്കാട്

45. ജില്ലാ ആശുപത്രി, തിരൂർ

46. ജില്ലാ ആശുപത്രി, വടകര

47. ജില്ലാ ആശുപത്രി, മാനന്തവാടി

48. ജില്ലാ ആശുപത്രി, കണ്ണൂർ

49. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്

പക്ഷാഘാത ചികിത്സയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള ആയൂർവേദ ആശുപത്രികൾ

1. ആയൂർവേദ മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം

2. ആയൂർവേദ മെഡിക്കൽ കോളജ് ആശുപത്രി, തൃപ്പൂണിത്തുറ

3. ആയൂർവേദ മെഡിക്കൽ കോളജ് ആശുപത്രി, കണ്ണൂർ

4. ജില്ലാ ആയൂർവേദ ആശുപത്രികൾ

അപേക്ഷാഫോം www.dhs.kerela.gov.in    എന്ന വെബ്സൈറ്റിൽ SMAP എന്ന ലിങ്കിൽ ലഭിക്കും

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ

1. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്

2. രോഗിയുടെ വോട്ടേഴ്സ് ഐഡന്റിറ്റി കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ്

നടപടിക്രമം

ചികിത്സാ ധനസഹായത്തിന് അർഹതയുള്ള വ്യക്തിയെ ആ വിവരം കത്ത് മുഖേന അറിയിച്ച് മുൻകൂറായി രസീത് വാങ്ങി ധനസഹായത്തുക ബാങ്ക് അക്കൗണ്ടിലൂടെ മാറാവുന്ന ചെക്കായി റജിസ്റ്റേഡ് തപാലിൽ രോഗിക്ക് അയച്ചു കൊടുക്കും. അപേക്ഷ നൽകിയ ശേഷം രോഗി മരിച്ചാൽ സൊസൈറ്റിയുടെ മെംബർ സെക്രട്ടറിക്ക് മരിച്ചയാളുടെ അനന്തരാവകാശി വെള്ളക്കടലാസിൽ അപേക്ഷ നൽകണം. രോഗിയുടെ മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തഹസിൽദാർ നൽകുന്ന നിയമാനുസൃത അനന്തരാവകാശ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്. 

അപേക്ഷ അയയ്ക്കേണ്ട വിലാസം 

മെംബർ സെക്രട്ടറി,

സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്റ്സ് ടു ദി പൂവർ

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് (ജനറൽ ആശുപത്രിക്ക് സമീപം)

തിരുവനന്തപുരം – 695035

ഫോൺ: 0471 2519257 (ഉച്ച കഴിഞ്ഞ് 2 മുതൽ 5വരെ)

വിധവാ പെൻഷൻ സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടി

1. ഭർത്താവ് മരണപ്പെടുകയോ 7 വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലാത്തതോ ആയ വിധവകൾക്കു മാത്രമേ പെൻഷന് അർഹതയുള്ളു

2. 7 വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തിൽ റവന്യു അധികാരികൾ നൽകുന്ന വിധവാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്

3. നിയമപരമായി വിവാഹ മോചനം നേടിയവർക്ക് പെൻഷന് അർഹതയില്ല

4. വിധവയല്ലാത്ത എന്നാൽ ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നവർക്ക് പെൻഷൻ ലഭിക്കില്ല

അസംഘടിത മേഖലയിലെ വിരമിച്ച തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി

നിലത്തെഴുത്താശാൻ, ആശാട്ടി തുടങ്ങി വിവിധ അസംഘടിത മേഖലയിലുള്ളവർക്കു പെൻഷൻ നൽകാനുള്ള പദ്ധതിയാണിത്. 

അർഹത: 2008 ഓഗസ്റ്റിൽ നിലവിൽവന്ന കേരള കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്ന് 60 വയസ്സ് പൂർത്തീകരിച്ചു വിരമിച്ചവരോ 10 വർഷം അംഗത്വ കാലാവധിയുള്ളവരോ ആയ അംഗങ്ങൾ‌ക്ക് ഈ സ്കീം പ്രകാരം പെൻഷന് അർഹതയുണ്ട്. 

നടപടിക്രമം: പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരും റിട്ടയർമെന്റ് ആനുകൂല്യം കൈപ്പറ്റിയവരുമായ തൊഴിലാളികളുടെ പട്ടിക കേരള കൈത്തൊഴിലാളി വിദഗ്ധ ക്ഷേമപദ്ധതിയിൽ നിന്നു ലേബർ കമ്മിഷണറേറ്റ് മുഖേന അതാതു ജില്ലാ ലേബർ ഓഫിസർമാർക്ക് അയച്ചു കൊടുക്കും.

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷ ജില്ലാ ഓഫിസർക്കു നൽകണം. അർഹർക്ക് ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കും. 

ക്ഷേമ, സർവീസ്, ഇപിഎഫ് പെൻഷൻ, ആരോഗ്യ സംബന്ധിയായ സംശയങ്ങൾ അടക്കമുള്ളവയെ സംബന്ധിച്ചു സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാം.  സംശയങ്ങൾക്കുള്ള മറുപടി പ്രസിദ്ധീകരിക്കും. പരാതിയുണ്ടെങ്കിൽ അതും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.

വിലാസം: nallaprayam@mm.co.in

English Summary: Financial help for treatment of different diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com