ADVERTISEMENT

കാൻസർ മലയാളികളുടെ ഇടയിൽ കൂടുന്നുവെന്നതിൽ  സംശയമില്ല. മൂന്നു തരത്തിലാണിത്. കേരളത്തിൽ പ്രായം കൂടിയവരുടെ എണ്ണം വർധിക്കുന്നതിനാൽ സ്വഭാവികമായും അവരിൽ കാൻസർ കൂടുതലാണ്. പരിശോധനകൾ മൂലം കൂടുതൽ കേസുകൾ കണ്ടെത്തുന്നതാണ് മറ്റൊരു കാരണം. മൂന്നാമത്തേതു  ശരിക്കുള്ള വർധനതന്നെയാണ്. പുകയില, പാൻ, അന്തരീക്ഷമലിനീകരണം, കീടനാശിനികളുടെ ഉപയോഗം, റേഡിയേഷൻ പ്രശ്നങ്ങൾ എന്നിവ തുടങ്ങി നമ്മുടെ ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ വരെ ഇതിനു കാരണമാകുന്നു. 

ഹോർമോൺ കലർന്ന മാംസഭക്ഷണം, കീടനാശിനി കലർന്ന പഴങ്ങൾ, പച്ചക്കറികൾ, ഗർഭനിരോധനഗുളികകളുടെ അനിയന്ത്രിത ഉപയോഗം എന്നീ ഘടകങ്ങളെല്ലാം കാൻസർ വർധിപ്പിക്കുന്നവയാണ്. ഇതു സംബന്ധിച്ച ശരിയായ പഠനങ്ങൾ നമ്മുടെ ഇടയിൽ ഇല്ലെങ്കിലും സെർവിക്കൽ (ഗർഭാശയഗള) കാൻസറിനേക്കാൾ കൂടൂതൽ ഇപ്പോൾ  കേരളത്തിൽ സ്തനാർബുദം കാണുന്നു. ആർത്തവം നേരത്തെയാകുന്നവരിലും ആർത്തവപ്രശ്നങ്ങൾ കൂടൂന്നവരുടെയിടയിലും കാൻസർ വർധിക്കുന്നുണ്ടോയെന്നു കൂടൂതൽ പഠിക്കേണ്ടതുണ്ട്. എന്തായാലും മുമ്പു 40 കഴിഞ്ഞവരിലായിരുന്നു സ്തനാർബുദം വന്നിരുന്നത്. ഇന്നതു 25 വയസ്സിന് അടുത്തു വന്നു

കാൻസർ ചികിത്സ നൽകുന്നതിനെക്കാൾ ബുദ്ധിമുട്ട് രോഗിയെയും ബന്ധുക്കളെയും സമുഹത്തെയും ഇതു സംബന്ധിച്ചു ബോധവൽക്കരിക്കുന്നതാണ്. കാൻസർ പൂർണമായി മാറി എന്നു ബോധ്യമായാലും അവരെ ഉൾക്കൊള്ളാൻ സമൂഹം തയാറാകുന്നില്ല. മികച്ച പരിശോധനാമാർഗങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ തുടർ ചികിത്സാപദ്ധതികൾ എല്ലാം നമുക്കുണ്ട്. 

English Summary: Reasons behind Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com