ADVERTISEMENT

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളിൽ നിന്നുള്ള അറ്റാദായം വിനിയോഗിച്ച് ചികിത്സാ ധനസഹായം നൽകുന്ന പദ്ധതി.

ലഭിക്കുന്ന സഹായം: വൃക്കരോഗികൾക്ക് 3 ലക്ഷം വരെ. ഹീമോഫീലിയ രോഗികൾക്കു പരിധിയില്ലാതെ ആജീവാനന്തചികിത്സാ സഹായം. പദ്ധതിയിലുൾപ്പെടുത്തിയ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് 2 ലക്ഷം വരെ സഹായം.

പദ്ധതിയിൽ ഉൾപ്പെടുത്തിയ രോഗങ്ങൾ

1. കാൻസർ (കീമോ, റേഡിയോ തെറപ്പി, ശസ്ത്രക്രിയ ഉൾപ്പെടെ)

2. ഹൃദയ ശസ്ത്രക്രിയ സ്റ്റെന്റിന്റെ വില ഉൾപ്പെടെ ചെലവ്)

3. തലച്ചോർ, കരൾ ശസ്ത്രക്രിയകൾ

4. വൃക്ക, കരൾ, ഹൃദയം എന്നിവ മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾ

5. വൃക്കരോഗ ചികിത്സ

6. ഹീമോഫീലിയ (വരുമാനത്തിനും തുകയ്ക്കും പരിധിയില്ലാതെ ആജീവാനന്തം)

7. സാന്ത്വന ചികിത്സ

8. മാരകമായ ശ്വാസകോശ രോഗങ്ങൾ

9. നട്ടെല്ല്, സുഷുമ്ന നാഡി എന്നിവയ്ക്കുള്ള ഗുരുതര ക്ഷതങ്ങൾ

അർഹതാമാനദണ്ഡം: എല്ലാ ബിപിഎൽ കുടുംബങ്ങളും വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള എപിഎൽ കുടുംബങ്ങളും ഈ പദ്ധതിയിലൂടെ ചികിത്സാ സഹായത്തിന് അർഹരാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, റീജനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ എന്നിവയിലും പരിയാരം സഹകരണ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊച്ചിൻ കാൻസർ സെന്ററിലും പദ്ധതി പ്രകാരം സൗജന്യ ചികിത്സ അനുവദിക്കും. കൂടാതെ പദ്ധതിയുമായി നിലവിൽ അക്രഡിറ്റ് ചെയ്തിട്ടുള്ള 61 സ്വകാര്യ ആശുപത്രികളിലും 28 ഡയാലിസിസ് സെന്ററുകളിലും പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കും. ചികിത്സയ്ക്ക് മുൻകൂർ അനുമതി നൽകുമെങ്കിലും സ്വകാര്യ അക്രഡിറ്റഡ് ആശുപത്രികളിലെ ചികിത്സ ജില്ലാതല സമിതിയുടെ ശുപാർശയ്ക്കു ശേഷം മാത്രമേ അനുവദിക്കൂ.

അപേക്ഷ നൽകേണ്ട വിധം: അപേക്ഷ നിർദിഷ്ട രേഖകൾക്കൊപ്പം രോഗിക്കു റേഷൻ കാർഡുള്ള ജില്ലയിലെ ജില്ലാ ഭാഗ്യക്കുറി ഓഫിസർക്കു നൽകാം. ഇതിൽ നിന്ന് അർഹരായവരെ ജില്ലാതല സമിതി സംസ്ഥാനതല സമിതിക്ക് ശുപാർശ ചെയ്യും. ഈ സമിതി അംഗീകരിച്ച ശേഷം തുക ആശുപത്രി അധികൃതർക്കു കൈമാറും. 

വേണ്ട രേഖകൾ

1. റേഷൻ കാർഡിന്റെ പകർപ്പ്

2. ബന്ധപ്പെട്ട ആശുപത്രികളിൽ നിന്നു ലഭിക്കുന്ന എസ്റ്റിമേറ്റ് ഓഫ് എക്സ്പെൻഡിച്ചർ

3. രോഗിയുടെ പാസ്പോർട്ട് സൈസ് ഫൊട്ടോ

4. രോഗി കുടുംബാംഗങ്ങൾക്കൊപ്പം വീടിനു മുന്നിൽ നിന്നെടുത്ത വീട് മുഴുവനായി കാണാൻ കഴിയുന്ന ചിത്രം.

English Summary: Karunya health insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com