ADVERTISEMENT

ലോകത്തെ ആശങ്കയിലാഴ്ത്തിയ നോവൽ കൊറോണ വൈറസ് ഇനി കൊവിഡ്– 19(COVID-19) എന്നറിയപ്പെടും. ലോകാരോഗ്യസംഘടനയുടെ തലവൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പുതിയ പേര് നൽകുന്നതായി സ്ഥിരീകരിച്ചു. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് കൊവിഡ്– 19. പല രാജ്യങ്ങളിലും കൊറോണ വൈറസിനു വിവിധ പേരുകളുള്ളതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ പേരെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടർ ജനറൽ പറഞ്ഞു. രോഗചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം അറിയിച്ചു. 

കൊറോണവൈറസ് ബാധയെത്തുടർന്ന് ചൈനയിൽ ഇന്നലെ 97 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1113 ആയി. 

കൊറോണ വൈറസ് രോഗം ഇപ്പോഴും ഗുരുതരമായി തുടരുന്നതായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. കേരളത്തിൽ രോഗം പരിപൂർണമായി നിയന്ത്രണവിധേയമായി എന്ന് പ്രഖ്യാപിക്കുവാൻ കുറച്ചു സമയം കൂടി വേണ്ടിവന്നേക്കും. രോഗം പകർത്തുവാൻ സാധ്യതയുള്ള ആൾക്കാരെ മാറ്റിനിർത്തുന്ന quarantine എന്ന രീതി ഇപ്പോഴും തുടരുന്നു.

ചൈന, ഹോംകോങ്, സിംഗപ്പൂർ, മലേഷ്യ തായ്‌ലൻഡ്, ജപ്പാൻ, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്, സൗത്ത് കൊറിയ, വിയറ്റ്നാം, തായ്‌വാൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നും യാത്ര കഴിഞ്ഞ് വരുന്നവർക്കാണ് നിയന്ത്രണങ്ങൾ ഉള്ളത്.

English Summary: New name for coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com