ADVERTISEMENT

എല്ലാ കുടുംബാംഗങ്ങളും മുഴുവൻ സമയവും ഒന്നിച്ചു വീട്ടിൽ കഴിയുന്ന അത്യപൂർവ സന്ദർഭമാണിത്. ഒരു രീതിയിൽ നല്ലൊരു അവസരമാണിത്. പരസ്പരം അടുത്ത് ഇടപെടാനും പങ്കിടാനും ആശയവിനിമം നടത്താനും ആശങ്കകൾ പങ്കിടാനും ലഭിക്കുന്ന അവസരം. എന്നാൽ സാധാരണ രീതിയിൽ നിന്നു വ്യത്യസ്തമായ രീതിയിലേക്ക് കുടുംബം സാഹചര്യം മാറുമ്പോൾ അതിന്റേതായ പ്രശ്നങ്ങളും  ഉണ്ടാകാം. കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും?

വീട്ടു സാധനങ്ങൾ,  മരുന്ന്, പാചക വാതകം .. ഇതെല്ലാം തീർന്നാൽ എന്തു ചെയ്യും? ആർക്കെങ്കിലും  രോഗം  ബാധിച്ചാൽ എന്തു ചെയ്യും? ഈ പ്രതിസന്ധി എത്രനാൾ തുടരും? സാമ്പത്തിക പ്രതിസന്ധി... ഇങ്ങനെ ഒരുപാടു ചിന്തകൾ നമ്മെ പിരിമുറുക്കത്തിലേക്ക് എത്തിക്കും. അതു കുടുംബത്തെ മുഴുവനും ബാധിക്കും പിരിമുറുക്കം കുടുംബത്തെ ബാധിക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടമാകും, തുടർന്നു കുടുംബത്തിന്റെ മാനസികാരോഗ്യം നഷ്ടപ്പെടും..

പിരിമുറുക്കം (stress) തനിയേ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്. നമ്മുടെ ചിന്തകളാണു നമുക്കു സ്ട്രെസ് തരുന്നത്. എനിക്ക് ഒന്നും ചെയ്യാനില്ലല്ലോ എന്നു ചിന്തിക്കുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും കൂടുതൽ സ്ട്രെസ് ഉണ്ടാക്കുന്നത്. അതുപോലെ തന്നെ ജോലിഭാരത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും പിരിമുറുക്കം ഉണ്ടാകാം. നമ്മുടെ ചിന്താഗതിയിൽ മാറ്റമുണ്ടാക്കുകയാണ് ഇതിനെ നേരിടാനുള്ള വഴി. എന്നെക്കൊണ്ട് കഴിയുന്നതു പോലെ ഞാൻ ചെയ്യും. അത് മതിയെന്നു ചിന്തിക്കുമ്പോൾ പിരിമുറുക്കം കുറയും. നാളെ എന്താണു സംഭവിക്കാൻ പോകുന്നത് എന്നു ചിന്തിക്കാതെ ഇന്ന് എനിക്കു എന്തു ചെയ്യാൻ സാധിക്കുമെന്ന് ചിന്തിക്കണം. സാഹചര്യങ്ങൾ മാറുമ്പോൾ അതിനനുസരിച്ച് നേരിടാൻ ഞാൻ കെൽപുള്ളവനാണെന്ന് ചിന്തിക്കണം. ചിന്തകൾ എപ്പോഴും പോസിറ്റീവ് ആയിരിക്കട്ടെ..

റവ. ഡോ. ജോർജ് വർഗീസ്
കൗൺസലിങ്  സൈക്കോളജിസ്റ്റ്
(മാർത്തോമ്മാ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്റർ, കൊച്ചി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com