ADVERTISEMENT

ലോക്ഡൗൺ ആയതോടെ അന്തരീക്ഷത്തില്‍ പ്രാണ വായുവിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. അത് രോഗ പ്രതിരോധ ശക്തിക്ക് കരുത്ത് പകരുമെന്ന് പ്രത്യാശിക്കാം. പൂക്കള്‍ തുറന്ന് ചിരിക്കുന്നു. പുതിയ ചില പക്ഷികള്‍ പരിസരത്ത് പറക്കാന്‍ തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ ഭ്രാന്തമായ ഓട്ടവും വാഹന ബഹളവും അവയെ അകറ്റി നിർത്തിയതാവാം.  ശബ്ദ ശല്യങ്ങളില്ല. മലിനീകരണങ്ങളും കുറവ്. ചവർ പൊതു ഇടത്തില്‍ എറിയാൻ നടക്കുന്നവരെ കാണാനില്ല. പ്രകൃതിയില്‍ കുറെ നല്ല കാര്യങ്ങൾ കാണം. ഈ പോസിറ്റീവ് വ്യത്യാസങ്ങൾ ആസ്വദിക്കാം. 

പ്രകൃതിയിലെ ഈ മാറ്റം മനസ്സിലേക്കും വീടുകളിലേക്കും ഏറ്റെടുത്ത് വേണം ഈ വീട്ടിലിരുപ്പ് നാളുകള്‍ക്ക് വര്‍ണം പകരാന്‍. ഇതുവരെ കിട്ടിയ ഭാഗ്യങ്ങളുടെയും നേട്ടങ്ങളുടെയും കണക്കെടുക്കാം. അത് എത്ര ചെറുതായാലും തീര്‍ച്ചയായും മനസ്സിൽ സന്തോഷത്തിന്റെ പൂക്കള്‍ വിരിയിക്കും. 

ലോക്ഡൗണിന്റെ ബുദ്ധിമുട്ടുകളുടെ നാളുകള്‍ എല്ലാവർക്കും ഒരു പോലെയുള്ളതാണ്. അതുകൊണ്ട് അവയെ നേരിടാനുള്ള വഴികള്‍ പൊതുവില്‍ ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസം വെടിയരുത്. പല കാര്യങ്ങളിൽ വീട്ടിലുള്ളവരുമായി കലഹിച്ച് നിന്നവർ ആ പ്രശ്നങ്ങൾ മാറ്റി വച്ച് ഒരു കൂട്ട് കെട്ടിന്റെ പ്രാണവായു കുടുംബാന്തരീക്ഷത്തിൽ കയറ്റി വിടണം. കലഹം കൊറോണ വൈറസിനോടു മാത്രം. കുടുംബനേരങ്ങൾ ഉത്കൃഷ്ടമാകണം. ഒത്തൊരുമിച്ച് ഗൃഹ കേന്ദ്രീകൃതമായി ഒരു പാട് കാര്യങ്ങൾ ചെയ്യണം. അടുപ്പത്തിന്റെ പൂക്കള്‍ ചിരിക്കട്ടെ. കൂട്ടായ്മയുടെ പാട്ടുകൾ പാടുന്ന കിളികള്‍ പറക്കട്ടെ.  പ്രകൃതിയോടൊപ്പം നമുക്കും പോസിറ്റീവ് ആകാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com