ADVERTISEMENT

കോവിഡ് 19 നെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ അവസരത്തില്‍ കോവിഡ് 19 നെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ട്‌ കൂടി പുറത്ത്. രോഗലക്ഷണങ്ങള്‍ ഭേദമായാലും രോഗിയായ ആളില്‍ നിന്നു മറ്റൊരാളിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നു എയില്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ കൊറോണ ബാധ സ്ഥിരീകരിച്ച ആളുകള്‍ അവരുടെ ക്വാറന്‍റീന്‍ കാലം കുറച്ചു കൂടി നീട്ടണം എന്നാണ് ഇവരുടെ പഠനം പറയുന്നത്.

കൊറോണ ലക്ഷണങ്ങള്‍ കാണിച്ച രോഗികള്‍ ഭേദമായാലും രണ്ടാഴ്ച കൂടി ഐസോലേഷന്‍ ചെയ്യണം.

കൊറോണ ഭേദമായ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയ രോഗികളുടെ  തൊണ്ടയിൽ നിന്നുള്ള സ്വാബ് ശേഖരിച്ച ശേഷമാണ് ഈ പഠനം നടന്നത്. ബീജിങ്ങിലെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയ രോഗികളുടെ സാംപിള്‍ ആണ് ശേഖരിച്ചത്. ഇവര്‍ക്കെല്ലാം പ്രൈമറി രോഗലക്ഷണങ്ങളായ ജലദോഷം, ശ്വാസതടസ്സം, പനി, ചുമ എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമായ ശേഷവും ഇവര്‍ കൊറോണ വൈറസ് വാഹകരായിരുന്നു എന്ന് പുതിയ പഠനം പറയുന്നു.

കൂടിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് രോഗം ഭേദമായാല്‍ അവര്‍ വൈറസ് വാഹകരായി മാറുന്ന സമയം ഇതിലും ദീര്‍ഘമായിരിക്കും എന്ന് എയില്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോക്ടര്‍ ലോകേഷ് ശര്‍മ പറയുന്നു.

അമേരിക്കൻ ജേണൽ ഓഫ് റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയറിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: COVID-19 infection can spread even after symptoms disappear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com