ADVERTISEMENT

കോവിഡ് രോഗസാധ്യതയുള്ളവർക്ക് സംസ്ഥാന സർക്കാർ ഒരുക്കുന്ന ടെലിമെഡിസിൻ സൗകര്യത്തിലൂടെ വിദഗ്ധ ഡോക്ടർമാരുമായി സംസാരിച്ച് അവർ നൽകുന്ന മരുന്ന് കുറിപ്പടി ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാം. പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം ആരംഭിച്ചു.

രോഗ സാധ്യത ഉള്ളവരോ അടുത്തിടെ വിദേശ യാത്രകൾ ചെയ്തിട്ടുള്ളവരോ രോഗികളുമായി സമ്പർക്കമുള്ള ജോലിയിൽ വ്യാപൃതരോ ആയിട്ടുള്ളവർക്കാണ് ടെലിമെഡിസിൻ സേവനം തുടക്കത്തിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ 100 ഡോക്ടർമാർ തയാറാണ്. തീവ്രമല്ലാത്ത മെഡിക്കൽ ആവശ്യങ്ങൾക്കു മാത്രമാണ് ടെലിമെഡിസിൻ സൗകര്യം. ഐടി മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.

എങ്ങനെ?

∙ രോഗസാധ്യതയുള്ളവർ citizencenter.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്താൽ ഡോക്ടർ വെർച്വലായി വീട്ടിലെത്തും.

∙ പേജിൽ കാണിക്കുന്ന 4 വിഭാഗങ്ങൾ നിങ്ങൾ ഉൾപ്പെടുന്നത് ഏതെന്ന് കണ്ടെത്തി വിശദംശങ്ങൾ നൽകുക.

∙ അവസാനം ലഭ്യമാകുന്ന പേജിൽ ടെലിമെഡിസിൻ സേവനം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക.

∙ ആവശ്യമുണ്ടെന്ന് ക്ലിക്ക് ചെയ്താൽ, ഒരു പാസ‍്‍വേഡ് എസ്എംഎസ് വഴി ലഭ്യമാകും.

∙ ഈ പാസ്‍വേഡ് ഉപയോഗിച്ച് quikdr.com വഴിയോ quikdr Lite മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ലോഗിൻ ചെയ്യാം.

∙ ഡോക്ടറെ തിരഞ്ഞെടുത്ത് കൺസൾറ്റേഷൻ സമയം ഉറപ്പാക്കാം

∙ മീറ്റിങ് ഐഡി എസ്‍എംഎസ് വഴി ലഭ്യമാകും. അത് ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വിഡിയോ കോൺഫെറൻസിങ് മുഖേന കൺസൾട്ട് ചെയ്യാം.

∙ മരുന്ന് കുറിപ്പടി ഇ-മെയിൽ വഴിയും ലഭ്യമാക്കും. തുടർന്ന് മരുന്നുകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്.

റജിസ്റ്റർ ചെയ്യേണ്ടവർ

∙ നിങ്ങൾ 60 വയസിനു മുകളിലോ മറ്റ് രോഗമുള്ളയാളോ അല്ലെങ്കിൽ അവരെ പരിചയമുള്ളവരോ ആണെങ്കിൽ 

∙ അടുത്തിടെ വിദേശയാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ  അറിയുന്ന ആളോ ആണെങ്കിൽ

∙ ഇന്ത്യയിൽ എവിടെയെങ്കിലും യാത്ര നടത്തിയ വ്യക്തിയോ അങ്ങനെയുള്ളവരെ അറിയുന്ന ആളോ ആണെങ്കിൽ

∙ ദൈനംദിന ജോലിയിൽ രോഗികളുമായോ രോഗം ഉണ്ടാകാൻ സാധ്യതയുള്ളവരുമായി സമ്പർക്കമുള്ളവർ.

English Summary: Covid Kerala Government's telemedicine programme started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com