ADVERTISEMENT

കോവിഡില്‍നിന്നു രക്ഷനേടാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക എന്നതാണ്. ഇപ്പോള്‍ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ആളുകള്‍ മാസ്കുകള്‍ ധരിച്ചാണ് പുറത്തിറങ്ങുന്നതും. എന്നാല്‍ മാസ്കുകള്‍ ധരിക്കുന്നതിലും ചില അപകടവശങ്ങള്‍ ഉണ്ടെന്നു പുതിയ വെളിപ്പെടുത്തല്‍. റിട്ട. ന്യൂറോസര്‍ജനും എഴുത്തുകാരനുമായ ഡോക്ടര്‍ റസല്‍ ബ്ലെലോക്ക് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. 

മാസ്ക് ധരിക്കുമ്പോള്‍ പോലും നമ്മള്‍ സുരക്ഷിതരല്ല എന്നാണ് ഡോക്ടര്‍ റസല്‍ പറയുന്നത്. ഗ്ലവ്സ് ധരിക്കുന്നതു വഴി വൈറസ് ബാധ ഏല്‍ക്കില്ല എന്ന് പറയാന്‍ സാധിക്കില്ലെന്നും റസല്‍ പറയുന്നു. കാരണം ഇവയില്‍ പറ്റിപിടിക്കുന്ന വൈറസ് നിങ്ങള്‍ തൊടുന്ന എല്ലാ പ്രതലത്തിലും സാന്നിധ്യം അറിയിക്കും. അതുപോലെ മാസ്കിലൂടെ ഉള്ളിലെത്തുന്ന വൈറസ് നേസല്‍ പാസ്സേജ് വഴി തലച്ചോറിലേക്കും കടക്കാം.  N95  മാസ്ക് ആയാലും തുണികൊണ്ടുള്ള മാസ്ക് ആയാലും കൊറോണ വൈറസില്‍ നിന്നു പൂര്‍ണസംരക്ഷണം നല്‍കുമെന്ന് എവിടെയും കണ്ടെത്തിയിട്ടില്ല. രോഗബാധ ഉള്ളവര്‍ മാസ്ക് ധരിക്കണം എന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ മുൻപു പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ഇത് എല്ലാവരും ധരിക്കണം എന്ന് നിര്‍ബന്ധമാക്കിയിരുന്നു

സ്ഥിരമായി മാസ്ക് ധരിക്കുമ്പോള്‍ ശ്വാസതടസ്സം, തലവേദന, ഓക്സിജന്‍ അഭാവം മൂലം ഉണ്ടാകുന്ന hypoxia എന്നിവയ്ക്ക് സാധ്യതയുണ്ട്. തയ്‌വാനില്‍ നടത്തിയൊരു പഠനത്തില്‍ പറയുന്നത് N95 മാസ്ക് തുടര്‍ച്ചയായി ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓക്സിജന്‍ അളവിലെ വ്യത്യാസം കൊണ്ട് വരുന്ന hypoxemia, കാര്‍ബണ്‍ ഡയോക്സൈഡ് കൂടുമ്പോള്‍ വരുന്ന hypercapnia എന്നിവ ഉണ്ടാകുന്നതായാണ്. പ്രൊട്ടക്ടീവ് മാസ്ക് ഉപയോഗിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദന പോലെയുള്ള പ്രശ്നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. N-95  മാസ്കുകള്‍ ധരിച്ച ഗര്‍ഭിണികള്‍ക്കും ശ്വാസതടസ്സം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 

English Summary: Are face masks effective against COVID-19?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com