ADVERTISEMENT

കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് വികസിപ്പിച്ചെന്നും പെട്ടെന്ന് രോഗം ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നൽകാനും ഈ മരുന്നിനു കഴിയുമെന്നും അവകാശപ്പെട്ട് ബെയ്ജിങ്ങിലെ ഒരു സംഘം ഗവേഷകർ. പീക്കിങ് സർവകലാശാലയിലെ അഡ്വാൻസ്ഡ് ഇന്നവേഷൻ സെന്റർ ഫോർ ജീനോമിക്സ്(BAICG) ആണ്  ഈ മരുന്ന് വികസിപ്പിച്ചത്. ഇത് മൃഗങ്ങളിൽ പരീക്ഷിക്കുകയും ചെയ്തു. SARS Cov 2 എന്ന നോവൽ കൊറോണ വൈറസിനെതിരെ ശക്തിയേറിയ, പലതരം ന്യുട്രലൈസിങ് ആന്റിബോഡികളെ തിരിച്ചറിയാൻ സണ്ണി ഷീയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിനായെന്ന് സെൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നു.

SARS Cov 2 നെ ചികിത്സിക്കാനും പ്രതിരോധിക്കാനും ഉപയോഗിക്കുന്ന ഈ മരുന്ന് വികസിപ്പിക്കാൻ ന്യൂട്രലൈസിങ് ആന്റിബോഡിയാണ് ഉപയോഗിക്കുന്നത്. 

ശീതകാലത്ത് കോവിഡ് 19 വീണ്ടും വരികയാണെങ്കിൽ, അപ്പോഴേക്കും ന്യൂട്രലൈസിങ് ആന്റിബോഡികൾ ലഭ്യമായിരിക്കും. ‘രോഗം ബാധിച്ച എലികളിൽ ആന്റിബോഡികൾ കുത്തിവച്ചപ്പോൾ വൈറസ് കുറഞ്ഞതായി കണ്ടു. ഇതിനർഥം ഈ മരുന്നിന് തെറാപ്യൂട്ടിക് ഗുണങ്ങൾ ഉണ്ടെന്നാണ്’– ഷീ പറഞ്ഞു.

രോഗമുക്തി നേടിയ 60 പേരിൽനിന്നു വേർതിരിച്ച ന്യട്രലൈസിങ് ആന്റിബോഡികളാണ് ഗവേഷകസംഘം ഉപയോഗിച്ചത്. വൈറസ് ബാധിക്കുന്ന കോശങ്ങളെ തടയാൻ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനമാണ് ഇവയെ ഉൽപാദിപ്പിക്കുന്നത്.

ഇതിനിടെ, ബെയ്ജിങ്ങിൽ മൂന്നു കോവിഡ്–19 വാക്സിനുകൾ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പിന്നിട്ടുവെന്ന് ആരോഗ്യവകുപ്പ് വക്താക്കാൾ അറിയിച്ചു. അഞ്ചു മരുന്നുകൾ ക്ലിനിക്കൽ പഠനങ്ങളുടെ രണ്ടാം ഘട്ടം പിന്നിട്ടതായി ബെയ്ജിങ് മുനിസിപ്പൽ സയൻസ് ആൻഡ് ടെക്നോളജി കമ്മീഷൻ ഹെഡ് ഷു ക്വിയാങ് പറഞ്ഞു. ജൂലൈ ആദ്യവാരത്തോടെ രണ്ടംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി 2036 സന്നദ്ധ പ്രവർത്തകരിലാണ് മരുന്ന് കുത്തിവച്ചിട്ടുള്ളത്. വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണോ എന്ന് ഗവേഷകർ പരിശോധിച്ചു വരുന്നു.

English Summary: China claims this drug could shorten recovery time for Covid-19 patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com