ADVERTISEMENT

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി നമ്മുടെ കൂടെക്കൂടിയതാണ് ഹാൻഡ് സാനിറ്റൈസർ. 60 ശതമാനം ആൽക്കഹോൾ കണ്ടന്റ് ഉള്ള സാനിറ്റൈസറുകൾ ഉപയോഗിക്കണമെന്ന നിർദേശവും വിദഗ്ധർ നൽകിയിരുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസുകൾ എന്നിങ്ങനെ ഒരു കൂട്ടം രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കുവാനുള്ള കഴിവ് ആൽക്കഹഹോൾ കണ്ടന്റ് അടങ്ങിയ സാനിറ്റൈസറുകൾക്കുണ്ട്. ഈ സാനിറ്റൈസറുകൾ ചിലർ ലഹരിക്കായി ഉപയോഗിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

65 – 70% ആൽക്കഹോൾ ചേർത്താണു സാനിറ്റൈസർ നിർമിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ എന്നിവയും ചേർക്കുന്നു. ഇതിൽ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേർത്തു ലഹരിക്കായി ഉപയോഗിക്കുന്നെന്നാണ് വിവരം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. ഈ ലഹരി ഉപയോഗം മരണത്തിലേക്കുവരെ നയിക്കാം.

സാനിറ്റൈസർ കുടിച്ചാൽ അന്നനാളം, ആമാശയം, കുടൽ എന്നിവയ്ക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ആമാശയത്തിൽ വ്രണം, വിള്ളൽ, രക്തസ്രാവം എന്നിവയുണ്ടാകും. കട്ടി കുറഞ്ഞ ശ്ലേഷ്മസ്തരത്തിന് പരുക്കുമുണ്ടാകും. മാരകമായ രക്തസ്രാവത്തിന് ഇത് ഇടയാക്കും. കുറച്ചു നാൾ കഴിഞ്ഞു വ്രണങ്ങൾ കരിയുമ്പോൾ സ്തരങ്ങൾ ഒട്ടിപ്പിടിക്കാം. ഇതു കാരണം ഭക്ഷണം ഇറക്കാൻ പ്രയാസമുണ്ടാകും. ഒട്ടിപ്പിടിച്ച സ്തരങ്ങൾ വേർപെടുത്താൻ ശസ്ത്രക്രിയ വേണ്ടിവന്നേക്കും. രക്തം ഛർദിക്കുക, വയറുവേദന, മലം കറുത്തു പോകുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾക്കു പുറമേ ദൂരവ്യാപകമായ ദോഷങ്ങളും ഉണ്ടാകുമെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. പത്മകുമാർ പറയുന്നു.

English Summary: Hand sanitizer alternative for alcohol, Health issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com