ADVERTISEMENT

കോവിഡ് 19 മൂലമുള്ള മരണങ്ങള്‍ ലോകത്തെയാകെ ഭീതിയിലാഴ്ത്തുകയാണ്. എന്നാല്‍ കൊറോണ വൈറസ് മൂലം ചിലര്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ മറ്റു ചിലര്‍ക്ക് വെറും ജലദോഷം പോലെ രോഗം വന്നു പോകുന്നത് ശാസ്ത്രലോകത്തെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ശ്വാസകോശത്തെയാണ്‌ കൊറോണ വൈറസ് ഏറ്റവും കൂടുതലായി ബാധിക്കുക. എന്നാല്‍ ഹൃദ്രോഗികള്‍, കരള്‍ രോഗമുള്ളവര്‍, പ്രായമായവര്‍ എല്ലാം കൊറോണയെ ഭയക്കേണ്ടതുണ്ട്. 

അടുത്തിടെ നടത്തിയൊരു പഠനം പറയുന്നത് അമ്പതു വയസ്സു കഴിഞ്ഞ പുരുഷന്മാര്‍, കരള്‍– കിഡ്നി രോഗികള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവർ, അമിതവണ്ണം ഉള്ളവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്ക് കൊറോണ മൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലെന്നാണ്.

കഴിഞ്ഞ ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. നിലവിലെ പഠനങ്ങളുടെ വെളിച്ചത്തില്‍, കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളത് പ്രായമായവര്‍ക്കാണ്. സ്ത്രീകളെക്കാള്‍ വൈറസ് ബാധ കൂടുതലാകുന്നതും പുരുഷന്മാര്‍ക്കാണ്. 

കോവിഡ്19 ന് മനുഷ്യ ശരീരത്തിലെ വാതിലായി പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ പ്രായമായവരില്‍ വളരെ കൂടിയ തോതിലാണ് കാണപ്പെടുന്നത്. ഒരേ പ്രായത്തിലുള്ള പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ പ്രോട്ടീന്‍റെ സാന്നിധ്യം കുറവായിരിക്കും. ഇതിനാലാണ് കൊറോണ വൈറസ് ബാധ പ്രായമായവരിലും താരതമ്യേന പുരുഷന്മാരിലും കൂടുതലായി കാണപ്പെടുന്നത്. കുട്ടികളിലും യുവ പ്രായക്കാരിലും പ്രതിരോധ ശേഷി കൂടുതലായതും ഒരു പരിധി വരെ രോഗബാധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com