ADVERTISEMENT

കോവിഡ് ഉള്‍പ്പെടെ മുപ്പതു വൈറസുകളുടെ പരിശോധനാഫലം ഒരുമണിക്കൂറിനുളളില്‍ ലഭ്യമാക്കുന്ന ട്രൂ നാറ്റ് ടെസ്റ്റ് മെഷീന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ചു. എട്ടു മണിക്കൂറിനുള്ളില്‍ നാല്‍പതുപേരുടെ സാംപിളുകള്‍ പരിശോധിക്കാം. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 21 ലക്ഷം രൂപ ചെലവഴിച്ചാണ് പരിശോധനാ കേന്ദ്രം തയ്യാറാക്കിയത്.

ജില്ലാ ആശുപത്രിയോട് ചേര്‍ന്നുളള പ്രത്യേക കെട്ടിടത്തിലാണ് പുതിയ കോവിഡ് പരിശോധനാ കേന്ദ്രം തുടങ്ങിയത്. എട്ടുമണിക്കൂറിനുളളില്‍ നാല്‍പതു പേരുടെ സ്രവം പരിശോധിക്കാം. ഒരു മണിക്കൂറിനുളളില്‍ ഫലം വരുമെന്നതാണ് പ്രത്യേകത. കോവിഡ് ഉള്‍പ്പെടെ മുപ്പതു വൈറസുകളുടെ സാന്നിധ്യം അത്യാധുനീക ട്രൂനാറ്റ് ടെസ്റ്റിലൂടെ കണ്ടെത്താനാകും. െഎസിഎംആറിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സ്ഥാപിച്ച പരിശോധനാ കേന്ദ്രത്തിന് ആസ്തിവികസന ഫണ്ടില്‍ നിന്ന് 21 ലക്ഷം രൂപ ചെലവഴിച്ചതായി ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

നിലവില്‍ കോവിഡ് പരിശോധനയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. സ്രവം ശേഖരിച്ച് അയക്കുകയും പരിശോധനാഫലത്തിനായി മൂന്നുദിവസം വരെ കാത്തിരിക്കേണ്ടുന്നതും ഇനി ഒഴിവാക്കാനാകും. കൂടുതല്‍ ആളുകളെ പരിശോധിച്ച് വേഗത്തില്‍ പരിശോധനാ ഫലം വരുന്നത് രോഗവ്യാപനം തടയാന്‍ സാധിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com