ADVERTISEMENT

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപന സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി.  മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതര്‍ സമൂഹ വ്യാപനസാധ്യതയാണ് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ വിദഗ്ധസമിതി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. ഒരു മാസത്തിനുളളില്‍ മൂവായിരത്തോളം പേര്‍ക്ക്  രോഗം ബാധിച്ചേക്കാമെന്നാണ് സർക്കാർ  നിഗമനം.

കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ കോവിഡ് ബാധിച്ച് മരിച്ച രോഗിയില്‍ നിന്ന്  പകര്‍ന്നത് പതിനൊന്ന്് പേര്‍ക്കാണ്. കാര്യമായ ലക്ഷങ്ങളില്ലാതിരുന്ന രോഗിയില്‍ നിന്ന് രോഗം കണ്ടെത്തുന്നതിനും വളരെ മുമ്പേ വ്യാപനമുണ്ടായെന്നാണ് നിഗമനം. ചക്ക തലയില്‍ വീണതിന് ചികില്‍സ തേടിയ കാസര്‍കോട്ടുകാരന്‍, കണ്ണൂരെ റിമാന്‍ഡ് പ്രതികള്‍, ആദിവാസി ഗര്‍ഭിണി, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്കെത്തിയ യുവതി, ഇടുക്കിയിലെ ബേക്കറിക്കാരന്‍ തുടങ്ങി മൂന്നു ഘട്ടങ്ങളിലായി 23 പേരുടെ രോഗഉറവിടത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് ധാരണയില്ല. ടെസ്റ്റിങ് ശരാശരി വളരെക്കുറവായിരിക്കെ ഈ കണക്കുകൾ ചൂണ്ടിക്കാട്ടി അപകടകരമായ സാഹചര്യമെന്നാണ് വിദഗ്‌ധ സമിതി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിച്ചത്. 

ആരോഗ്യ പ്രവർത്തകരിലും പൊതുജനസമ്പർക്കമുള്ളവരിലും പരിശോധനകൾ വർധിപ്പിച്ചാലേ യഥാർത്ഥ വസ്തുത പുറത്തു വരികയുള്ളുവെന്നും സമിതി നിർദേശിച്ചു. 

ഒരാഴ്ചയ്ക്കുളളില്‍ കേരളത്തില്‍ നിന്ന് പോയവരില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലുമായി രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്കാണ്. പാസ് ഇല്ലാതെ അതിർത്തി കടന്നെത്തുന്നവരും ആശങ്ക ഉയർത്തുന്നുണ്ട്. 14 ആരോഗ്യ പ്രവർത്തകരടക്കം 57 പേർക്കാണ് 19 ദിവസത്തിനുള്ളിൽ സമ്പർക്കം കാരണമുള്ള രോഗബാധയെന്നതും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com