ADVERTISEMENT

കോവിഡ് 19 ല്‍ നിന്നു രക്ഷ നേടാന്‍ ഏറ്റവും ആവശ്യം വേണ്ടതാണ് െഫയ്സ് മാസ്ക്. കൊറോണയ്ക്ക് എതിരായ വാക്സിന്‍ കണ്ടെത്തുന്ന വരെ രോഗം പടരാതെ നോക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്. കോവിഡ് വാക്സിന്‍ വിപണിയില്‍ എത്താന്‍ ഒന്നോ രണ്ടോ വർഷംതന്നെ വേണ്ടി വന്നേക്കാം. ഇതു കണക്കിലെടുത്താണ് പ്രതിരോധം ശക്തമാക്കുന്നതും. സാമൂഹികഅകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്ക് ധരിക്കുക എന്നിവയാണ് നിലവില്‍ കൊറോണയ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍.

എന്നാല്‍ െഫയ്സ് മാസ്കിന് വൈറസിനെ പൂർണമായും തടയാനാവില്ല എന്നതുകൂടി മനസ്സിലാക്കണം. വൈറസ് മൂക്കിലോ വായിലോ നേരിട്ട് പ്രവേശിക്കാതെ തടയാന്‍ മാത്രമേ മാസ്കിനു കഴിയൂ. വൈറസ് പറ്റിപ്പിടിച്ചിരിക്കുന്ന മാസ്കിൽ തൊട്ട ശേഷം ആ കൈകള്‍ കൊണ്ട് ശരീരഭാഗങ്ങളില്‍ തൊടുക വഴി വൈറസ് നിങ്ങളിലേക്ക് പ്രവേശിക്കാം. അതുപോലെ മാസ്ക് ഉപയോഗ ശേഷം നന്നായി വൃത്തിയാക്കിയില്ലെങ്കിലും വൈറസ് പടരാം. 

എന്നാല്‍ അണുക്കളെ നശിപ്പിക്കാന്‍ കഴിയുന്ന െഫയ്സ് മാസ്ക് ഉണ്ടെങ്കിലോ?  Indiana Center for Regenerative Medicine and Engineering ലാണ് ഇത്തരത്തില്‍ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുന്ന െഫയ്സ് മാസ്ക് തയാറാക്കാന്‍ ശ്രമം നടക്കുന്നത്. അണുബാധ തടയാന്‍ ഉപകരിക്കുന്ന electroceutical bandages കളില്‍ ഉപയോഗിക്കുന്ന ടെക്നിക് തന്നെയാണ് ഇതിലും. മാസ്കിന്റെ പ്രതലത്തിലൂടെ ഇലക്ട്രിക് കറന്റ്‌ കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്. 

ഇലക്ട്രോ സ്റ്റാറ്റിക്ക്ടെക്നോളജി ഉപയോഗിക്കുന്ന Electroceuticals  ഉപകരണങ്ങൾ ഇപ്പോള്‍ മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഈ ആശയം കടമെടുത്താണ് കോവിഡ് മാസ്ക് തയാറാക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്. ഈ മാസ്ക് വിജയകരമായാല്‍ കൊറോണ വൈറസിനെ മാത്രമല്ല മറ്റു പല വൈറല്‍, ബാക്ടീരിയ അണുബാധകളെ തടയാനും സഹായകമാകും എന്ന് ഗവേഷകര്‍ പറയുന്നു..

English Summary: A face mask that can kill the COVID-19 pathogen on contact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com