ADVERTISEMENT

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്-19  സ്ഥിരീകരിച്ചവരുടെ എണ്ണം ചൈനയില്‍ 28 ആയി. ഇത്തരത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയില്‍ വീണ്ടും ഭീതി പടരുന്നു. 28 കേസുകളില്‍ 22 ഉം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് വുഹാനിലാണ്.

82993 കോവിഡ് രോഗികളാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്. 4634 പേര്‍ മരണത്തിനു കീഴടങ്ങി. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗത്തിനും പനി, ചുമ, ശ്വാസതടസ്സം തുടങ്ങി വൈറസ് ബാധയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ലെന്നതാണ് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നത്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വൈറസ് വാഹകര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇത് രോഗം വന്‍തോതില്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്നതാണ് ആശങ്കയ്ക്കു കാരണം.

നേരത്തേതന്നെ  റഷ്യന്‍ അതിര്‍ത്തിയിലെ ഹയ്‍ലോങ്ജിയാങ് പ്രവിശ്യയില്‍ മൂന്നുപേര്‍ക്കും ഗുവാങ്ഡോങ് പ്രവിശ്യയില്‍ ഒരാള്‍ക്കും രോഗം പകര്‍ന്നതായും ചൈനയിലെ നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com