ADVERTISEMENT

ആർത്തവ ശുചിത്വ ബോധവൽക്കണത്തിൽ യുനിസെഫിന്റെ പ്രചാരകയാകാൻ മുൻ ലോകസുന്ദരി മാനുഷി ഛില്ലർ. പ്രോജക്ട് ശക്തി എന്ന പേരിൽ ആർത്തവ ശുചിത്വ ബോധവൽക്കരണ സംരംഭം നടത്തുന്ന മാനുഷി യുനിസെഫിന്റെ ഇതു സംബന്ധിച്ച പ്രചാരണപരിപാടികളിൽ പങ്കാളിയാകും. ലോക ആർത്തവ ശുചിത്വദിനമായ 28നു യുനിസെഫിന്റെ റെഡ് ഡോട്ട് ചാലഞ്ചിലും മാനുഷി പങ്കെടുത്തിരുന്നു. 

തെറ്റിദ്ധാരണകളും അനാചാരങ്ങളും അകറ്റി ബോധവൽക്കരണം നടത്തുന്ന പദ്ധതിയിൽ പങ്കാളിയാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നു മാനുഷി പറഞ്ഞു. ബോളിവുഡിൽ ചുവടുവച്ച മാനുഷി നായികയായി അഭിനയിക്കുന്ന പൃഥ്വിരാജ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com