sections
MORE

കോവിഡ്- 19 നെ വൈറ്റമിൻ കെ എങ്ങനെ പ്രതിരോധിക്കുന്നു? ഗവേഷകർ പറയുന്നത്

covid
SHARE

കൊറോണവൈറസിന് വാക്സിന്‍ വികസിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ഗവേഷകർ. ഇൗ രോഗത്തെ തുരത്താന്‍ നിലവിലുള്ള ചികിത്സാരീതികളും അവർ പരീക്ഷിക്കുന്നു. ഇതുവരെ രോഗം ഭേദമാക്കാനുള്ള മരുന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ കോവിഡ്19 നെ തടയാൻ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ  നിങ്ങൾ എന്താണ് കഴിക്കുന്നത്, കുടിക്കുന്നത് എന്നത് പ്രധാനമാണ്. അടുത്ത് നടന്ന ഒരു പഠനം  വിശ്വസിക്കാമെങ്കിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കോവിഡ്19 പ്രതിരോധിക്കും.

ഗാര്‍ഡിയനിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പറയുന്നത് കോവിഡ് ബാധിച്ച് അതിതീവ്ര വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരിൽ വൈറ്റമിൻ  കെയുടെ അഭാവം ഉള്ളതായി കണ്ടു എന്നാണ്. കോറോണ വൈറസിനെ പ്രതിരോധിക്കാൻ ഇൗ പോഷകത്തിനാവും എന്ന പ്രതീക്ഷയും പഠനം നൽകുന്നു. മാർച്ച് 12 നും ഏപ്രിൽ 11 നും അടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 134 രോഗികളിൽ മാസ്ട്രിക്ടിലെ കാർഡിയോവാസ്ക്കുലാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പഠനം നടത്തിയത്. വൈറ്റമിൻ കെയുടെ അഭാവവും കൊറോണവൈറസ് ഗുരുതരമാകുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ പറയുന്നു.

കോവിഡ്19 നെ വൈറ്റമിൻ കെ എങ്ങനെ പ്രതിരോധിക്കുന്നു?

 നോവൽ കൊറോണവൈറസ് രക്തം കട്ടപിടിക്കുന്നതിനും ശ്വാസകോശത്തിലെ  ഇലാസ്റ്റിക് ഫൈബറുകളുടെ നാശത്തിനും കാരണമാകുന്നു. രക്തം കട്ടപിടിക്കുന്നതിനെ നിയന്ത്രിക്കുന്ന പ്രോട്ടീനുകളുടെ ഉൽപ്പാദനത്തെ  സഹായിക്കുന്നതിൽ  വളരെ പ്രധാനപ്പെട്ട ഒരു  പോഷകമാണ് വൈറ്റമിൻ കെ. അതുകൊണ്ടുതന്നെ വൈറ്റമിന്‍ കെ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ രക്തക്കുഴലുകൾക്കും  എല്ലുകള്‍ക്കും ശ്വാസകോശത്തിനും നല്ലതാണെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.

വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങള്‍

വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണം  ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. അത്  കോവിഡ്19 ന്റെ സങ്കീർണതകളെ കുറയ്ക്കുക മാത്രമല്ല. നിങ്ങൾക്ക് ആരോഗ്യവും നല്‍കുന്നു.

പച്ചനിറമുള്ള ഇലക്കറികൾ

മിക്ക ഇലക്കറികളിലും വൈറ്റമിൻ കെ ധാരാളം ഉണ്ടെങ്കിലും കേൽ, കാബേജ്, ബ്രക്കോളി മുതലായവയിൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ  എ, ബി, ഇ  കൂടാതെ മഗ്നീഷ്യം, ഫോളേറ്റ്, അയൺ എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ്  പച്ചച്ചീരയിൽ ഒരു ദിവസത്തേക്ക്  ശരീരത്തിനാവശ്യമായ വൈറ്റമിൻ അടങ്ങിയിരിക്കുന്നു.

സോയാബിൻ

പ്രധാനമായും രണ്ടു തരം ജീവകം  കെ ഉണ്ട്. അവ വൈറ്റമിൻ കെ1(Phytonadione), വൈറ്റമിൻ കെ2(Menaquinone)  എന്നിവയാണ്. സോയാബീൻ, സോയാബിൻ എണ്ണ ഇവയിലും കെ–2 കൂടുതല്‍ ഉണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങളിലും ഇതുണ്ട്.

മീനും ഇറച്ചിയും

ഇറച്ചിയിലും പ്രധാനമായും മീനിലും വൈറ്റമിൻ കെ ധാരാളമുണ്ട്. മത്സ്യങ്ങളില്‍ ബ്ലഡ് കോയാഗുലേഷനും  ബോൺ മിനറലൈസേഷനും ഇവ പ്രധാന പങ്കു വഹിക്കുന്നു.

മുട്ട, പാലുൽപ്പന്നങ്ങൾ

പാലുൽപന്നങ്ങളിലും മുട്ടയിലും വൈറ്റമിൻ കെ ധാരളമുണ്ട്. ഇറച്ചിപോലെതന്നെ മുട്ടയിലെ വൈറ്റമിന്റെ അളവ് മൃഗത്തിന്റെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. ഒാരോ സ്ഥലങ്ങളനുസരിച്ചും മൂല്യത്തില്‍ വ്യത്യാസം വരും.

പാൽക്കട്ടി

ജീവകം കെ ധാരാളം അടങ്ങിയതാണ് പാൽക്കട്ടി . പുളിക്കാത്ത പാൽക്കട്ടി, പ്രോസസ് ചെയ്ത പാല്‍ക്കട്ടി ഇവയിൽ വൈറ്റമിൻ കെ കുറഞ്ഞ അളവിലേ ഉള്ളൂ. എന്നാൽ ബ്ലൂ  ചീസ്, ഫ്രഷ് ചീസ്, സോഫ്റ്റ് റൈപ്പൻഡ് ചീസ്, സെമി സോഫ്റ്റ് ചീസ് എന്നിവയിൽ ധാരാളം വൈറ്റമിന്‍ കെ ഉണ്ട്.

English Summary: Vitamin K could help fight COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA