ADVERTISEMENT

കൊറോണ വൈറസില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും പ്രധാനമാണ് ഫെയ്സ് മാസ്ക്. ദീര്‍ഘനേരം മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ഒഴിച്ചുകൂടാനാവില്ല. എന്നാല്‍ മാസ്ക് ധരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ചെയ്യുന്ന ചില ചെറിയ തെറ്റുകള്‍ കൊണ്ടു മാത്രം അത് ഒട്ടും സുരക്ഷിതമല്ലാതെയാകുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാം.

മാസ്ക് ധരിക്കേണ്ടത് കൊറോണ വൈറസില്‍നിന്നു സംരക്ഷണം നല്‍കുമെങ്കിലും മാസ്കിലേക്ക് തുടര്‍ച്ചയായി ചുമയ്ക്കുന്നതും തുമ്മുന്നതും ഒട്ടും നന്നല്ല. നിങ്ങള്‍ക്കു വൈറസ് ബാധിയുണ്ടെങ്കിൽ മാസ്ക് ധരിച്ചാലും നിങ്ങള്‍ക്ക് രോഗം പടര്‍ത്താന്‍ സാധിച്ചേക്കും. അതിനാല്‍ രോഗമുള്ളയാൾ ഒരിക്കലും മാസ്ക് ധരിച്ചായാലും പുറത്തുപോകരുത്. അത് രോഗം മറ്റുള്ളവര്‍ക്ക് പടരാന്‍ കാരണമാകും. 

അതുപോലെ വൈറസ് ബാധിതനായ ആള്‍ നിങ്ങളുമായി അടുത്ത് ഇടപഴകിയാല്‍ മാസ്കിന് പോലും നിങ്ങളെ രക്ഷിക്കാന്‍ സാധിച്ചെന്നും വരില്ല. 

പലതരം മാസ്കുകള്‍ ലഭ്യമാണ്. ഇതില്‍ N 95  മാസ്കുകള്‍ ആണ് ഏറ്റവും ഫലപ്രദമായി വൈറസ് ബാധ തടയുക. അതുപോലെ കോട്ടന്‍ മാസ്കുകള്‍ , സര്‍ജിക്കല്‍ മാസ്കുകള്‍ എന്നിവയും ഗുണം ചെയ്യും. മാസ്ക് ഉപയോഗം പോലെതന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് മാസ്ക് ഡിസ്പോസ് ചെയ്യുന്നതും. ലൂസ് ആയ മാസ്ക് ധരിക്കുന്നത്, ഇടയ്ക്കിടെ കൈ കൊണ്ട് മാസ്ക് തൊടുന്നത്, മാസ്ക് മാറ്റിയ ശേഷം സംസാരിക്കുന്നത് എന്നിവയെല്ലാം പൂര്‍ണമായും ഒഴിവാക്കണം. മാസ്ക് ധരിച്ചതു കൊണ്ടു മാത്രം കൊറോണ ബാധയില്‍നിന്നു രക്ഷപ്പെടില്ല എന്ന കാര്യവും മറക്കരുത്. സാമൂഹികഅകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ നന്നായി കഴുകുക, തിരക്കുള്ള ഇടങ്ങളില്‍ പോകാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com