ഉറവിടമറിയാത്ത കോവിഡ്ബാധ; സമൂഹവ്യാപനം പരിശോധിക്കുന്നു

covid-spread
SHARE

ഉറവിടമറിയാത്ത കോവിഡ്ബാധ കണ്ടെത്തിയ മലപ്പുറത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമൂഹവ്യാപന പഠനം നടത്തുന്നു. 1,500 പേരില്‍ രക്തപരിശോധനയിലൂടെ രോഗം കണ്ടെത്തുന്ന ആന്റിബോഡി ടെസ്റ്റ് നടത്തും. ജില്ലയിലെ കോവിഡ് പ്രതിരോധ മേല്‍നോട്ടത്തിന് രണ്ടു മുതിര്‍ന്ന  ഡോക്ടര്‍മാരെ നിയോഗിച്ചു.

ആദ്യമായാണ് ഒരു ജില്ലയില്‍ സമൂഹവ്യാപനം പരിശോധിക്കുന്ന സിറോ സര്‍വേ സംസ്ഥാനം നേരിട്ട് നടത്തുന്നത്. മലപ്പുറത്തെ ഉറവിടമറിയാത്ത രോഗബാധയെ അതീവഗൗരവത്തോടെയാണ് സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് ചുരുക്കം. കോവിഡ് വ്യാപനത്തിന്റെ വിവിധ ഘട്ടങ്ങളില്‍  കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയില്‍ നിലവിലെ കണ്ടയ്ൻമെന്റ് സോണുകളിലാണ് സര്‍വേ.  

രോഗബാധിതരുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 500 പേരെ പരിശോധിക്കും.  പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആശാപ്രവര്‍ത്തകര്‍, പൊലീസുകാര്‍, കച്ചവടക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് 500 പേരെയും പരിശോധിക്കും. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരില്‍ നിന്ന് 250 പേരെയും അറുപത് വയസിനു മുകളില്‍ പ്രായമുളളവരില്‍ നിന്ന് മറ്റൊരു 250 പേരെയും പരിശോധിക്കും. നേരത്തെ പാലക്കാട്, തൃശൂര്‍ , എറണാകുളം ജില്ലകള്‍ ഐ സി എം ആര്‍ രാജ്യവ്യാപകമായി നടത്തിയ സിറോസര്‍വേയുടെ ഭാഗമായിരുന്നു.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA