ADVERTISEMENT

കോവിഡ് വൈറസ് വ്യാപനത്തിന്റെ ഒരു ഘട്ടത്തില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതാണ് മാസ്‌കുകള്‍.  പല തരത്തിലും വിധത്തിലമുള്ള മാസ്‌കുകകള്‍ കൊറോണയ്‌ക്കെതിരെയുള്ള മനുഷ്യന്റെ ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി നാം ധരിക്കാന്‍ തുടങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ എന്‍95 അടക്കമുള്ള സര്‍ജിക്കല്‍ മാസ്‌കുകള്‍ അണിഞ്ഞപ്പോള്‍ സാധാരണക്കാര്‍ ഹോം മെയ്ഡ് മാസ്‌കുകളിലും തൂവാലകളിലും ദുപ്പട്ടയിലുമൊക്കെ അഭയം കണ്ടെത്തി.

മെഡിക്കല്‍ ഇതര മാസ്‌കുകളില്‍ ഏതാണ് ഫലപ്രദമെന്ന കാര്യത്തിലുള്ള സംശയങ്ങള്‍ക്ക് ഉത്തരമാകുകയാണ് ഫ്‌ളോറിഡ അറ്റ്‌ലാന്റിക് സര്‍വകലാശാലയില്‍ നടത്തിയ പഠനം. ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്  പ്രകാരം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറുകണങ്ങള്‍ വഴിയുള്ള രോഗപ്പകര്‍ച്ച തടയാന്‍  ഏറ്റവും ഫലപ്രദം രണ്ട് പാളികളുള്ള കോട്ടണ്‍ മാസ്‌കുകളാണ്. ബന്ദാന സ്‌റ്റൈലിലെ കെട്ടും തൂവാലയും ദുപ്പട്ടയുമൊന്നും പ്രയോജനപ്രദമല്ലെന്നാണ് പഠനം പറയുന്നത്. കോണ്‍ ആകൃതിയിലുള്ള 2 പാളികളുള്ള കോട്ടണ്‍ മാസ്‌കാണ് ഏറ്റവും പ്രയോജനകരമായി ഗവേഷണത്തില്‍ കണ്ടെത്തിയത്.

മാസ്‌ക് ധരിക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ നിഷ്‌കര്‍ഷിക്കുമ്പോഴും എന്തു തരം മാസ്‌കെന്നോ അവയുടെ ഡിസൈന്‍ എന്തെന്നോ സംബന്ധിച്ച് അധികം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ഇതാണ് മാസ്‌കുകളുടെ ഡിസൈനും നിര്‍മാണ വസ്തുവും അണുക്കളെ തടയാന്‍ എത്രത്തോളം പ്രയോജനകരമാണെന്ന പഠനം നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.   

അതേ സമയം ഏത് മാസ്‌കായാലും 100 ശതമാനം സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍  കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പോലുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

English Summary: Two layers of quilting cotton mask most effective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com