ADVERTISEMENT

കോവിഡ്-19 അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് ഗര്‍ഭപാത്രത്തില്‍ വച്ചും പകരാമെന്ന് കണ്ടെത്തല്‍. അമേരിക്കയില്‍ മാസം തികയാതെ പിറന്ന ഒരു പെണ്‍കുഞ്ഞിന് കോവിഡ് ബാധിതയായ അമ്മയില്‍ നിന്ന് രോഗം പകര്‍ന്നത് ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെയാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കണ്ടെത്തല്‍ പീഡിയാട്രിക് ഇന്‍ഫെക്‌ഷ്യസ് ഡിസീസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

മറുപിള്ളയിലെ ഭ്രൂണകോശങ്ങളില്‍ സാര്‍സ് കോവ്-2 സാനിധ്യം കണ്ടെത്തിയതായി ഗവേഷണ പഠനത്തിന് നേതൃത്വം നല്‍കിയ ടെക്‌സാസ് സര്‍വകലാശാല സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ അമാന്‍ഡ എസ്. ഇവാന്‍സ് പറയുന്നു.

ഇതോടെയാണ്   കോവിഡ്  ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ പടര്‍ന്നതാണെന്നും ജനനശേഷം പടര്‍ന്നതല്ലെന്നും ഗവേഷകര്‍ ഉറപ്പിച്ചത്.  കോവിഡ്-19ന് പുറമേ ടൈപ്പ് രണ്ട് പ്രമേഹവും ഈ കുഞ്ഞിന്റെ അമ്മയ്ക്കുണ്ടായിരുന്നു. ഗര്‍ഭധാരണത്തിന്റെ 34-ാം ആഴ്ചയിലാണ് ഈ പെണ്‍കുഞ്ഞ് ജനിക്കുന്നത്. 

പിറന്ന് 24-ാം മണിക്കൂറിലും 48-ാം മണിക്കൂറിലും നടത്തിയ പരിശോധനകളില്‍ കുഞ്ഞ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. നിയോനെറ്റല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ആദ്യ ദിവസം ശ്വാസഗതിയും മറ്റും സാധാരണ നിലയിലായിരുന്നു. 

എന്നാല്‍ രണ്ടാം ദിവസം പനിയും ചെറിയ ശ്വാസതടസ്സവുമുണ്ടായി. ദിവസങ്ങളോളം ഓക്‌സിജന്‍ നല്‍കേണ്ടി വന്നെങ്കിലും വെന്റിലേറ്ററിന്റെ ആവശ്യമുണ്ടായില്ല. 14 ദിവസം വരെ കോവിഡ് പരിശോധനകള്‍ പോസിറ്റീവായി തുടര്‍ന്നു. 21 ദിവസങ്ങള്‍ക്ക് ശേഷം അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com