ADVERTISEMENT

ലോകത്തെ മുഴുവൻ പിടിച്ചകെട്ടിയ മഹാമാരിക്ക് മരുന്നു കണ്ടുപിടിച്ചെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. പരീക്ഷണം വിജയകരമാണെന്ന് മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. സർവകലാശാലയിലെ വോളന്റിയർമാരിലാണ് പരീക്ഷണം നടത്തിയത്.

ജൂണിലാണ് മനുഷ്യരിൽ വാക്സിൻ പരീക്ഷണം നടത്താൻ ആരംഭിച്ചത്. ആദ്യം 18 വോളന്റിയർമാരിലും പിന്നീട് 20 പേരിലുമാണ് പരീക്ഷിച്ചത്.‘ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വോളന്റിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും.’- സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെന്‍ററിന്‍റെ ഹെഡ് ആയ എലെന പറഞ്ഞു.

ഇതിനിടെ, ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1 കോടി 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ 1,29,17,933 പേരില്‍ രോഗം കണ്ടെത്തി. മരണം 5,68,987. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് അസുഖം മാറി. അമേരിക്കയില്‍ മരണം ഒരുലക്ഷത്തി മുപ്പത്തിയേഴായിരം പിന്നുട്ടു. ബ്രസീലീല്‍ എഴുപത്തി ഒന്നായിരം കടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com