ADVERTISEMENT

'എന്തൊരു ദേഷ്യമാണ്' 

'എപ്പോഴുമില്ല, ഇടയ്ക്കിടെയാണ്. വന്നാൽ ഭ്രാന്തായെന്നു തോന്നും'

നമുക്കു ചുറ്റുമുള്ള പല പെൺകുട്ടികളെയും സ്ത്രീകളെയും പറ്റി ബന്ധുക്കൾക്കോ സഹപ്രവർത്തകർക്കോ ഒക്കെയുള്ള പരാതിയാണിത്. ചില സമയങ്ങളിൽ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാവം ചിലർക്കെങ്കിലും ശത്രുക്കളെ ഉണ്ടാക്കുകയും ചെയ്യും. ആ സ്വഭാവം പലപ്പോഴും പ്രീ മെൻസ്ട്രൽ സിൻഡ്രോമിന്റെ കളിയാണെന്ന് പലരും തിരിച്ചറിയാതെ പോകുന്നു.

പ്രീ മെൻസ്ട്രൽ സിൻഡ്രോം അഥവാ പിഎംഎസ് വളരെ സ്വാഭാവികമായി ശരീരത്തിൽ സംഭവിക്കുന്ന ജീവശാസ്ത്രപരമായ ഒരു പ്രവർത്തനമാണ്. അതിനെ സ്വഭാവത്തിന്റെ പ്രശ്നമായോ വ്യക്തിദോഷമായോ കാണേണ്ടതില്ല. പീരീഡ്സ് വരുന്ന ദിവസങ്ങളെക്കുറിച്ച് എല്ലാവർക്കും ഏകദേശ ധാരണയുണ്ടാവുമല്ലോ. അതിനു രണ്ടോ മൂന്നോ ദിവസം മുൻപു തന്നെ ഒരു മുൻകരുതലെന്ന നിലയിൽ റിലാക്സ്ഡ് ആയി ഇരിക്കാൻ ശ്രമിക്കണം. വല്ലാതെ പൊട്ടിത്തെറിക്കാനുള്ള പ്രവണതയുണ്ടെങ്കിൽ ആ സമയത്ത് നമ്മൾ നമ്മളെത്തന്നെ കുറച്ചുകൂടി നന്നായി ശ്രദ്ധിക്കുക. ആകാംക്ഷ കുറയ്ക്കുന്ന രീതിയിലുള്ള റിലാക്സേഷൻ പോലെയുള്ള വ്യായാമങ്ങളും ശ്വസനവ്യായാമങ്ങളുമൊക്കെ ചെയ്യുകയും കംഫർട്ടബിളായി ഇരിക്കാൻ ശ്രമിക്കുകയും ചെയ്യുക. വലിയ സ്ട്രെയിനുള്ള യാത്രകളും മറ്റും ഒഴിവാക്കുക. അങ്ങനെചെയ്താൽത്തന്നെ പിഎംഎസിന്റെ ബുദ്ധിമുട്ടുകൾ കുറേ കുറയ്ക്കാൻ പറ്റും.

ആ സമയത്ത് പഴങ്ങൾ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ഡാർക്ക് ചോക്ലേറ്റ്, അതിമധുരമുള്ള പലഹാരങ്ങൾ അതുപോലെയുള്ള മറ്റെന്തെങ്കിലുമൊക്കെ സ്ഥിരമായി കഴിച്ചാൽ അതിന് മറ്റു പല ഭവിഷ്യത്തുകളും ഉണ്ടാവുമല്ലോ. ഒരു കാര്യം മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്നവ മറ്റുകാര്യങ്ങൾക്ക് ദോഷകരമായാൽ എന്തുചെയ്യും. ഇതൊന്നും ദീർഘകാലത്തേക്കുള്ള പരിഹാരമല്ലല്ലോ. ഇതു വരുമെന്ന തിരിച്ചറിവിൽ മുൻകരുതൽ എടുക്കുന്നതാവും നല്ലത്. ഇതൊന്നും ഒരിക്കലും നമ്മുടെ കുറ്റമോ തെറ്റോ ആണെന്നു വിചാരിച്ച് കുറ്റബോധം തോന്നുകയോ സ്വയം കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ഇത് വളരെ സ്വാഭാവികമായ ജൈവശാസ്ത്ര പ്രകിയയാണ്. മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ– ഓരോരുത്തർക്കും ഇഷ്ടമുള്ളത്– ചെയ്യുക, കൃത്യമായ ഇടവേളകളിൽ ശ്വസന വ്യായാമങ്ങൾ ചെയ്യുക. നമ്മുടെ കാര്യങ്ങൾ നമുക്കുതന്നെ ചെയ്യാൻ പറ്റുന്നു എന്ന ആത്മവിശ്വാസം നമ്മുടെ ആകാംക്ഷ കുറയ്ക്കും. ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയുള്ള കുട്ടികൾക്ക് ഓൺലൈൻ സെഷൻസിനെ ആശ്രയിക്കാം.

വേണം, കുടുംബത്തിന്റെ കരുതൽ

വീട്ടിലെ ഏറ്റവും അടുപ്പമുള്ള ആളെങ്കിലും ഈ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കണം. 12 വയസ്സൊക്കെ മുതലുള്ളവരോടു മാത്രമേ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കൂ. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായം മുതൽ എല്ലാവരും ഇതിനെപ്പറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com