sections
MORE

കോവിഡ് രോഗമുക്തരിലെ ആന്റിബോഡി മറ്റുള്ളവര്‍ക്ക് രക്ഷയാകുമോ ?

covid treatment
SHARE

കോവിഡിനെ മനുഷ്യര്‍ അതിജീവിക്കുന്നത് അവരുടെ ശരീരത്തിലെ ആന്റിബോഡികളും ടികോശങ്ങളും വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നതിനാലാണ്. ശരീരത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് വൈറസ് അണുബാധയ്‌ക്കെതിരെ ശരീരം പ്രതിരോധശേഷി കൈവരിച്ചു എന്നാണ്. രോഗമുക്തരിലെ ഈ ആന്റിബോഡികളുപയോഗിച്ച് കോവിഡ് വരാത്തവരിലും രോഗപ്രതിരോധം സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണത്തിലാണ് അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

രോഗമുക്തി നേടിയവരിലെ പ്ലാസ്മ ശുദ്ധീകൃത രക്ത സെറം ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കോവിഡിന് പ്ലാസ്മ തെറാപ്പി കേരളത്തിലെ ആശുപത്രികളിലടക്കം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യുന്നുണ്ട്. തൃശൂരില്‍ പ്ലാസ്മ തെറാപ്പി വഴി ചികിത്സിച്ച ഗുരുതരാവസ്ഥയിലുള്ള രോഗി പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. 

രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളിലും ദീര്‍ഘകാല പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പി ഉതകുമോ എന്നതും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. രണ്ട് സംഘമായി ആളുകളെ തിരിച്ചാണ് ജോണ്‍ ഹോപ്കിന്‍സിലെ പരീക്ഷണം നടത്തുന്നത്. ഒരു വിഭാഗത്തിന് കോവിഡ് രോഗമുക്തി നേടിയവരുടെ രക്ത പ്ലാസ്മയും അടുത്ത വിഭാഗത്തിന് കോവിഡ് ബാധിക്കാത്തവരുടെ പ്ലാസ്മയും നല്‍കി. ആര്‍ക്കേത് ഡോസാണ് നല്‍കിയതെന്ന് പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്കും നല്‍കിയ ഡോക്ടര്‍മാര്‍ക്കും അറിവുണ്ടാകാത്ത റാന്‍ഡം ബ്ലൈന്‍ഡ് ട്രയലാണ് നടത്തിയത്. കൂടുതല്‍ പേരെ ചേര്‍ത്ത് പരീക്ഷണം വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. ഷ്മുവല്‍ ഷോഹാം പറഞ്ഞു. സെപ്റ്റംബറോടു കൂടി ഇതിന്റെ പ്രാഥമിക ഫലം പുറത്ത് വരും. 

കോവിഡ് വാക്‌സിന്‍ കണ്ടു പിടിക്കാത്ത സാഹചര്യത്തില്‍ അപകടസാധ്യതയുള്ള നിരവധി പേരെ പ്ലാസ്മ തെറാപ്പിയിലൂടെ രക്ഷിച്ചെടുക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. സ്‌കൂളുകള്‍ തുറക്കാനും ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തിക്കാനും ഇത് വഴി സാധിക്കുമെന്നും ഇവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

മുന്‍പ് പേവിഷ ബാധ, ഹെപറ്റൈറ്റിസ് ബി, ബോട്ടുലിസം തുടങ്ങിയ രോഗങ്ങള്‍ക്കും സമാനമായ രീതിയില്‍ ആന്റിബോഡികള്‍ ഉപയോഗപ്പെടുത്തിയ ചരിത്രമുണ്ട്. 

English Summary: Antibodies of recovered people can prevent people from catching COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA