ADVERTISEMENT

രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കലാണ് പ്രധാനം എന്നു പറഞ്ഞു തന്ന പ്രാചീന ചികിത്സാ സമ്പ്രദായമാണ് ആയുർവേദം. രോഗമില്ലാതിരിക്കാൻ ഏറ്റവും പ്രധാനമാണ് രോഗപ്രതിരോധശേഷി. ആയുർവേദം നിഷ്കർഷിക്കുന്ന സവിശേഷ മാർഗങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും . ഇതിനായി ആയുർവേദ ചികിത്സാരീതികൾ തികച്ചും ഫലപ്രദമാണ്.

ആഹാരത്തെക്കാൾ മികച്ച ഔഷധമില്ല എന്നു വിവരിക്കുന്ന ഏക ശാസ്ത്രമാണ് ആയുർവേദം. ലഘുവായതും, ദഹനശേഷി വർധിപ്പിക്കുന്നതിന് അനുയോജ്യവുമായ ആഹാരം രോഗപ്രതിരോധം കൂട്ടുന്നു. ചുക്ക്, ജീരകം ഇട്ടു  തിളപ്പിച്ച ജലം, പഞ്ചകോലം, ഇന്തുപ്പ് ചേർത്ത തൈറ്റിൻ വെള്ളം (തൈരു കട്ട പിടിക്കുന്തോറും അതിൽനിന്നു  വേർതിരിഞ്ഞുവെള്ളം പോലെ തെളിഞ്ഞ് അടിയിൽ നിൽക്കുന്ന ദ്രവം), ഗോതമ്പ്, ചെറുപയർ, മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്താം. രോഗപ്രതിരോധത്തിൽ ഔഷധങ്ങൾക്കും,  ഔഷധസേവയ്ക്കും വളരെയധികം പ്രാധാന്യമുണ്ട്.  ആയുർവേദത്തിലെ അഷ്ടാംഗങ്ങളിൽ ഒന്നായ രസായനചികിത്സ രോഗപ്രതിരോധശേഷി വർധിപ്പിച്ച് ആയുസ്സു പ്രദാനം ചെയ്യുന്നു. ഇന്ദുകാന്തം കഷായം, ദ്രാക്ഷാദി കഷായം, അശ്വഗന്ധചൂർണ്ണം, അഷ്ടചൂർണ്ണം, ച്യവനപ്രാശം, അഗസ്ത്യ രസായനം, നാരസിംഹ രസായനം മുതലായവ വൈദ്യ നിര്‍ദേശപ്രകാരം അവസ്ഥാനുസരണം രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഔഷധങ്ങളാണ്.

പാരമ്പര്യത്തിന്റെ അമൂല്യനിധിയായ ആയുര്‍വേദം ഏറ്റവും  ഫലപ്രദമായ രീതിയിൽ ആധുനിക ജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് വൈദ്യരത്നം ആയുർവേദ ആശുപത്രി. അഷ്ടവൈദ്യ പാരമ്പര്യത്തിലൂന്നിയാണ് ചികിത്സകളെല്ലാം തന്നെ. അഷ്ടവൈദ്യൻ പത്മഭൂഷണൻ ഇ.ടി. നാരായണൻ മൂസ്സിന്റെ നേത്യത്വത്തിലാണ് വിദഗ്ധരും,  പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ സേവനം. കൃത്യമായ രോഗനിര്‍ണ്ണയവും അതിവിദഗ്ധ ചികിത്സയും ഇവിടെ ഒരു തപസ്യയായി തന്നെ അനുഷ്ഠിക്കുന്നു.  ഒാരോ ഘട്ടത്തിലും ഉന്നത ഗുണനിലവാരം ഉറപ്പാക്കി സ്വന്തമായി നിര്‍മിക്കുന്ന, ശുദ്ധമായ ആയുർവേദ  ഔഷധങ്ങൾ ഫലപ്രാപ്തി സുനിശ്ചിതമാക്കുന്നു. ഇന്നത്തെ പ്രത്യേക  സാഹചര്യത്തിൽ പ്രാധാന്യം വർദ്ധിച്ച രോഗപ്രതിരോധ ചികിത്സകൾക്ക്  പുറമേ സന്ധിരോഗങ്ങള്‍, നാഡീരോഗങ്ങൾ, ത്വക് രോഗങ്ങൾ, ഉദരരോഗങ്ങൾ, ശിരോരോഗങ്ങൾ, മാനസികരോഗങ്ങൾ, ശിശുരോഗങ്ങൾ, സ്ത്രീ രോഗങ്ങൾ  എന്നിവയ്ക്ക്  വിദഗ്ധവും, ഫലപ്രദവുമായ ആയുർവേദ ചികിത്സകളും ഇവിടെ നൽകി വരുന്നു. ഗുണമേന്മയ്ക്കും പ്രവർത്തനമികവിനുമുള്ള ദേശീയ  അംഗീകാരമായ എൻ.എ.ബി.എച്ച്,  കേരള ഗ്രീൻ ലീഫ് സർട്ടിഫിക്കേഷൻ തുടങ്ങിയ അംഗീകാരങ്ങൾ വൈദ്യരത്നം ആയുർവേദ ആശുപത്രി നേടിയിട്ടുണ്ട്. രാജ്യത്തിനകത്തുള്ള ട്രീറ്റ്മെന്റ് സെന്ററുകൾക്ക് പുറമെ, രാജ്യത്തിനകത്തും, പുറത്തും വൈദ്യരത്നത്തിന്റെ ആയുർവേദ മരുന്നുകളും  ലഭ്യമാണ്. ആയുർവേദ കോളേജ്, ആയുർവേദ മ്യൂസിയം, ആയുര്‍ വേദ റിസർച്ച് സെന്റര്‍ എന്നിവയും  വൈദ്യരത്നത്തിനുണ്ട്.

രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലമാ‌ണ് വർഷകാലം. അതുകൊണ്ടുതന്നെ സാംക്രമിക രോഗങ്ങൾ ഈ കാലത്തു വർധിക്കുന്നു. ശരീരബലം വർധിപ്പിക്കുന്നതും, ദഹനശേഷി വർധിപ്പിക്കുന്നതുമായ ആഹാരൗഷധങ്ങളാണ് ഈ കാലത്ത് അനുയോജ്യം.

https://shop.vaidyaratnammooss.com/

ഡോ. വി. രമ്യ, അസിസ്റ്റന്റ് മാനേജർ. വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com