ADVERTISEMENT

ഇപ്പോൾ എല്ലാം മാഫിയകളാണല്ലോ! മരുന്ന് മാഫിയ, വാക്സിൻ മാഫിയ, ആധുനിക വൈദ്യശാസ്ത്രം മാഫിയ.

അങ്ങനെ പണ്ട് ഹെൽമെറ്റ് മാഫിയവരെ ഉണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധം എന്ന് പറഞ്ഞതിനാണ്.

ഒരു ചിക്കൻ മാഫിയയും കൂടെ ഇരിക്കട്ടെ. ചൈനയിൽ എത്തിയ ഫ്രോസൺ ചിക്കനിൽ കോവിഡ് 19 കണ്ടെത്തിയെന്ന് ചൈന അവകാശപ്പെടുന്നത്രെ.

അതിന്?

സുപ്രധാനമായ ചോദ്യം കോവിഡ്19 ആഹാരത്തിലൂടെ പകരുമോ എന്നുള്ളതാണ്. ഇത് ആഹാരത്തിലൂടെ പകരാൻ ഒരു സാധ്യതയും ഇതുവരെ ലഭ്യമായ തെളിവുകളിലൂടെ ഇല്ല. അതുകൊണ്ടുതന്നെ ഫ്രോസൺ ചിക്കനിൽ ഒരല്പം വൈറസ് ഇരുന്നാലും പാചകം ചെയ്ത് കഴിക്കുമ്പോൾ അത് ശ്വാസകോശത്തിൽ പ്രവേശിക്കുന്നില്ല.

ആഹാരം പാചകം ചെയ്യുമ്പോഴും ആഹാരവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴും സാധാരണ പാലിക്കേണ്ട അടിസ്ഥാനതത്വങ്ങൾ പാലിക്കണമെന്ന് മാത്രം.

ആഹാരസാധനങ്ങളിലാണെങ്കിൽ പോലും തൊട്ടതിനുശേഷം കൈകൾ വൃത്തിയായി അണുവിമുക്തമാക്കാണം.

ഫ്രോസൺ ചിക്കനും മറ്റു ആഹാര വസ്തുക്കളും കൈകാര്യം ചെയ്യുന്ന ആൾക്കാർ അന്യ പ്രതലത്തിൽ തൊടുമ്പോൾ എടുക്കുന്ന മുൻകരുതലുകൾ കാത്തുസൂക്ഷിക്കണമെന്ന്മാത്രം. ആഹാരം പാചകം ചെയ്യുമ്പോഴും മാസ്ക് ധരിക്കുന്നതിൽ തെറ്റില്ല.

ഇത്തരം പ്രതലങ്ങളിൽ വൈറസ് എത്ര നാൾ നിൽക്കും എന്നുള്ളതിനെ കുറിച്ച് കുറിച്ച് വിവിധ റിപ്പോർട്ടുകൾ ലഭ്യമാണ്.

അടിസ്ഥാനപരമായി ശ്വാസകോശത്തിൽ കൂടെ പകരുന്ന രോഗമായതിനാൽ അത്തരം സാധ്യതകൾ താരതമ്യേന കുറവാണെന്നു മാത്രം.

എന്തായാലും ഒരു കാര്യം ഉറപ്പ് ആഹാരത്തിലൂടെ കോവിഡ്19 പകരില്ല. 

ഉറപ്പ്.

എന്ന് ഒരു ചിക്കൻ മാഫിയ അംഗം.

ഡോ സുൽഫി നൂഹു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com